
തിരുവനന്തപുരം :കോണ്‍ഗ്രസ് എംഎല്‍എ വി.ടി. ബല്‍റാമിനെതിരേ സിപിഎം പ്രവര്‍ത്തകര്‍ അഴിച്ചുവിട്ട ആക്രമണത്തില്‍ കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ ശക്തമായി പ്രതിഷേധിച്ചു. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയ എംഎല്‍എയെ സിപിഎം പ്രവര്‍ത്തകര്‍ കായികമായി നേരിടുകയാണു ചെയ്തത്. അദ്ദേഹത്തിന്റെ കാറിനു കല്ലെറിഞ്ഞു. നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരിക്കേറ്റു. പോലീസിനെ വിവരം നേരത്തേ അറിയിച്ചിരുന്നെങ്കിലും എം.എല്‍.എ.യ്ക്ക് സംരക്ഷണം ലഭിച്ചില്ല. പോലീസിന്റെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും അഴിഞ്ഞാട്ടമാണ് അവിടെ ഉണ്ടായത്. അഭിപ്രായ സ്വാതന്ത്ര്യവും പ്രവര്‍ത്തന സ്വാതന്ത്ര്യവും ഉള്ള രാജ്യത്താണ് നാം ജീവിക്കുന്നതെന്ന് എല്ലാവരും ഓര്‍ത്തിരിക്കുന്നതു നല്ലതാണെന്ന് ഹസന്‍ ചൂണ്ടിക്കാട്ടി.
Tags: vt balram akg post