
വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും അവഹേളിക്കുന്നവര്‍ക്കും മുന്നില്‍ പതറിപ്പോവാതെ, ഇടക്കുവെച്ചുപേക്ഷിച്ച് പിന്തിരിഞ്ഞോടാതെ, ധീരമായി മുന്നോട്ടുപോകുക എന്നതാണ് യുവനേതാക്കളില്‍ വേണ്ട ഗുണമെന്നും അതാണ് കാല പ്രതീക്ഷിക്കുന്നതെന്നും വി.ടി ബല്‍റാം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ്പ്രസിഡന്റായിരുന്ന സിആര്‍ മഹേഷ് പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചതിന്റെ പശ്ചാത്തലത്തിലാണ് ബല്‍റാമിന്റെ അഭിപ്രായ പ്രകടനം.
കോണ്‍ഗ്രസിനും അതിന്റെ നേതാക്കള്‍ക്കും പല പോരായ്മകളും ഉണ്ടാകാമെന്നും എന്നാല്‍ കോണ്‍ഗ്രസ് എന്ന ആശയത്തിന് നാള്‍ക്കുനാള്‍ ഏറിവരുന്ന പ്രാധാന്യം സ്വയം തിരിച്ചറിഞ്ഞ് സമൂഹത്തിലേക്ക് വ്യാപിക്കുക എന്നതാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടേയും ഉത്തരാവാദിത്തമെന്നും വിടി ബല്‍റാം എംഎല്‍എ.
ബല്‍റാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കോണ്‍ഗ്രസ് എന്ന സംഘടനക്കും അതിന്റെ പല തലങ്ങളിലെ നേതാക്കള്‍ക്കും പല പോരായ്മകളും ഉണ്ടായിരിക്കാം, എന്നാല്‍ കോണ്‍ഗ്രസ് എന്ന ആശയത്തിന് ആനുകാലിക ഇന്ത്യയില്‍ നാള്‍ക്കുനാള്‍ പ്രാധാന്യം ഏറിവരികയാണ്. ഇത് സ്വയം തിരിച്ചറിയുക എന്നതും ആ തിരിച്ചറിവ് സമൂഹത്തിലേക്ക് വ്യാപിപ്പിക്കുക എന്നതുമാണ് ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തരുടേയും ഉത്തരവാദിത്തം.
നാം ആഗ്രഹിക്കുന്ന കോണ്‍ഗ്രസ്
നാം വിഭാവനം ചെയ്യുന്ന സമൂഹം
നാം സൃഷ്ടിക്കുന്ന രാഷ്ട്രീയം
നാം ജീവിക്കേണ്ട നാളെകള്‍
അതൊന്നും തനിയെ ഉണ്ടായി വരില്ല.
നമ്മുടെ നിശ്ചയദാര്‍ഢ്യമാണത് നിര്‍മ്മിച്ചെടുക്കേണ്ടത്. വിമര്‍ശിക്കുന്നവര്‍ക്കും പരിഹസിക്കുന്നവര്‍ക്കും അവഹേളിക്കുന്നവര്‍ക്കും മുന്നില്‍ പതറിപ്പോവാതെ, ഇടക്കുവെച്ചുപേക്ഷിച്ച് പിന്തിരിഞ്ഞോടാതെ, ധീരമായി മുന്നോട്ടുപോകുക എന്നതാണ് യുവനേതാക്കളില്‍ നിന്ന് കാലം പ്രതീക്ഷിക്കുന്നത്.