ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം സഹിക്കില്ലെന്ന് കെ.സി അബുവിനോട് തിരിച്ചടിച്ച് വി.ടി.ബല്‍റാം

തിരുവനന്തപുരം :ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം സഹിക്കില്ലെന്ന് കെ.സി അബുവിനോട് തിരിച്ചടിച്ച് വി.ടി.ബല്‍റാം .ഗ്രൂപ്പ്‌ ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച്‌ വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസ്സില്‍ എന്ന് ഓര്‍ക്കുന്നത്‌ നല്ലതാണെന്ന് കോണ്‍ഗ്രസ് നേതാവ് കെ.സി അബുവിനോട് വി.ടി ബല്‍റാം എം എല്‍ എ .മുട്ടയില്‍ നിന്ന് വിരിയുന്നതിന് മുന്‍പ് സൗഭാഗ്യം ലഭിച്ചയാളാണ് ബല്‍റാമെന്ന കെ.സി അബുവിന്റെ പരിഹാസത്തിന് ഉരുളക്ക് ഉപ്പേരി കണക്കെ മറുപടി കൊടുക്കുകയായിരുന്നു. വി.ടി ബല്‍റാം എം എല്‍ എ . മുട്ടയില്‍ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച്‌ വിരിയുക എന്നത്‌ തന്നെയാണ്‌ ചെയ്യേണ്ടത്‌, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്‌പ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. ഗ്രൂപ്പ്‌ ഇന്‍ക്യുബേറ്ററുകളില്‍ അടവെച്ച്‌ വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസ്സില്‍ എന്ന് ഓര്‍ക്കുന്നത്‌ നല്ലതാണ്‌ എന്ന അതിശക്തമായ മറുപടിയും അബുവിനു ന്ബല്‍റാം തനെ ഫെയ്സ് ബുക്കിലൂടെ കൊടുത്തു. പോസ്റ്റ് വന്നയുടന്‍ ബല്‍റാമിനു പിന്തുണയുമായി ആയിരങ്ങള്‍ രംഗത്ത് എത്തി.balram post
കോഴിക്കോട് ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസിലെ പുതുതലമുറയില്‍ ഇല്ലാത്തതിനാലാണോ കെ.സി.അബു ജില്ലാ അധ്യക്ഷനായി തുടരുന്നതെന്നാണ് ചോദ്യം. തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് നയിച്ച മഹാനായ ജനകീയ നേതാവാണ് അബുവെന്നും ബല്‍റാം പരിഹസിക്കുന്നു. ഗ്രൂപ്പ് ഇന്‍ക്യുബേറ്ററുകളില്‍ അട വച്ച് വിരിയിക്കപ്പെടുന്നവര്‍ മാത്രം കോണ്‍ഗ്രസില്‍ പോരെന്നും ബല്‍റാം ഫെയ്സ്ബുക്കില്‍ കുറിച്ചു.
<പ്>ബല്‍റാം മുട്ടയില്‍നിന്ന് വിരിയും മുന്‍പ് സൗഭാഗ്യങ്ങള്‍ ലഭിച്ച നേതാവെന്നായിരുന്നു കെ.സി.അബുവിന്റെ പരാമര്‍ശം. ഗ്രൂപ്പിനെതിരെയുള്ള വിമര്‍ശനം ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായം മാത്രം. മുതിര്‍ന്നവര്‍ നേതൃത്വത്തില്‍ തുടരുന്നത് കഴിവുള്ളവര്‍ വരാത്തതുകൊണ്ടാണെന്നും അബു പറഞ്ഞിരുന്നു. ഇതിനു മറുപടിയാണ് ബെല്‍റാം ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ നല്‍കിയത്.

വി.ടി.ബല്‍റാമിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്
ഈ വാദത്തിന്‌ മറുപടി പറയേണ്ടത്‌‌ കോഴിക്കോട്ടെ ചെറുപ്പക്കാരായ കോണ്‍ഗ്രസ്‌ നേതാക്കളാണ്‌. കോഴിക്കോട്‌ ജില്ലയില്‍ കഴിവുള്ള ആരും കോണ്‍ഗ്രസ്സിലെ പുതുതലമുറയില്‍ ഇല്ലാത്തതുകൊണ്ടാണോ പാര്‍ട്ടിയെ തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക്‌ നയിച്ചുകൊണ്ടിരിക്കുന്ന ഈ മഹാനായ ജനകീയ നേതാവ്‌ തന്നെ വര്‍ഷങ്ങളായി ജില്ലാ അധ്യക്ഷപദവിയില്‍ തുടരുന്നതെന്ന ചോദ്യം പ്രസക്തമാണ്‌.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പിന്നെ മുട്ടയില്‍ നിന്ന് വിരിയാനുള്ള അവസരം ഒരിക്കലെങ്കിലും കിട്ടിയാല്‍ അതുപയോഗിച്ച്‌ വിരിയുക എന്നത്‌ തന്നെയാണ്‌ ചെയ്യേണ്ടത്‌, അല്ലെങ്കില്‍ കാത്തുകാത്തിരുന്ന് ചീമുട്ട ആയിപ്പോകും. ചീമുട്ടകളുടെയും അവരുടെ വിടുവായത്തങ്ങളുടെയും ദുര്‍ഗന്ധം എല്ലാവരും എല്ലായ്പ്പോഴും സഹിച്ചുകൊള്ളണമെന്നില്ല. ഗ്രൂപ്പ്‌ ഇന്‍ക്യുബേറ്ററ‍ുകളില്‍ അടവെച്ച്‌ വിരിയിക്കപ്പെടുന്നവര്‍ മാത്രം പോര കോണ്‍ഗ്രസ്സില്‍ എന്ന് ഓര്‍ക്കുന്നത്‌ നല്ലതാണ്‌.

നേരത്തെ ആനപ്പുറത്തിരിക്കുന്നവന്റെ അഭിപ്രായമാണ് ബല്‍റാമിന്റേതെന്നും അബു കൂട്ടിച്ചേര്‍ത്തിരുന്നു. കഴിവുള്ള യുവ നേതൃത്വം വളര്‍ന്ന് വരാത്തത് കൊണ്ടാണ് പഴയ തലമുറ മാറാത്തതെന്നും അബു പറഞ്ഞു.കോണ്‍ഗ്രസിലെ പഴയ തലമുറ മാറി നില്‍ക്കാത്തത് കൊണ്ട് പുതിയ തലമുറയ്ക്ക് അവസരം ലഭിക്കുന്നില്ലെന്ന് വി.ടി ബല്‍റാം പ്രസ്താവിച്ചിരുന്നു. അറുപത് വയസുള്ള ആര്‍. ശങ്കറിനോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബല്‍റാം പറഞ്ഞിരുന്നു. ഇന്നലെ തിരുവന്തപുരത്ത് നടന്ന കെ.എസ്.യു കൂട്ടായ്മയിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

Top