വിവിഐപികള്‍ക്ക് വഴിയൊരുക്കാന്‍ ചോരയില്‍ കുളിച്ച കുരുന്നുമായി വന്ന ആംബുലന്‍സ് തടഞ്ഞ് പോലീസ്; പ്രോട്ടോക്കോള്‍ പാലിച്ചതാണെന്ന് വിശദീകരണം

വിവിഐപികള്‍ക്ക് വഴിയൊരുക്കാന്‍ യാത്രക്കാരുടെ വഴി തടഞ്ഞ് പോലീസ് റോഡ് അടയ്ക്കുന്നത് സ്ഥിരം സംഭവമാണ്. എന്നാല്‍ അതിന്റെ പേരില്‍ ക്രൂരത കാണിച്ചിരിക്കുകയാണ് ഡല്‍ഹി പോലീസ്. ചോരയില്‍ കുളിച്ച കുരുന്നിനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ എത്തിയ ആംബുലന്‍സ് അരമണിക്കൂറോളം നേരം തടഞ്ഞിട്ടാണ് പോലീസ് വഴിയൊരുക്കിയത്.. മധ്യ ഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി സ്റ്റേഡിയത്തിലാണ് ഞെട്ടിക്കുന്ന സംഭവം.

ആംബുലന്‍സ് തടഞ്ഞുവെച്ചിരിക്കുന്നതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവന്നു. പൊലീസ് ബാരികേഡിന് പിന്നില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ആംബുലന്‍സ് ആണ് ദൃശ്യത്തില്‍. ആംബുലന്‍സിനെ പോകാന്‍ അനുവദിക്കണമെന്ന് ചുറ്റിലുമുള്ള ആളുകള്‍ പൊലീസിനോട് ആവശ്യപ്പെടുന്നതും ദൃശ്യത്തിലുണ്ട്.
ചോരയില്‍ കുളിച്ച് കിടക്കുന്ന കുട്ടിയുടെ ജീവനേക്കാള്‍ പ്രധാനമാണോ വിഐപികള്‍? എന്ന് പൊലീസുകാരോട് ദൃക്‌സാക്ഷികളിലൊരാള്‍ ചോദിച്ചു.
ഇന്ദിരാ ഗാന്ധി ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ പതിനാലാം നമ്പര്‍ ഗേറ്റിന് സമീപത്തായിരുന്നു സംഭവം. മലേഷ്യന്‍ പ്രധാനമന്ത്രിയ്ക്ക് വഴിയൊരുക്കാനാണ് പൊലീസ് മേഖലയിലെ പ്രധാന റോഡുകള്‍ ബ്ലോക്ക് ചെയ്തത്. പ്രോട്ടോകോള്‍ അനുസരിച്ചാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നും പൊലീസ് പറയുന്നു.
നിരവധി കാറുകള്‍ക്ക് പിന്നില്‍ കുടുങ്ങി കിടക്കുകയായിരുന്നു ആംബുലന്‍സെന്നും വഴിയിലെ തടസ്സം നീക്കി മുന്നിലെത്തിച്ച് ഏതാനും മിനിറ്റുകള്‍ക്ക് ശേഷം ആംബുലന്‍സ് കടത്തിവിട്ടെന്നുമാണ് പോലീസ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആംബുലന്‍സ് തടഞ്ഞു നിര്‍ത്തിയതിന്റെ വീഡിയോ വൈറലായതോടെ വിഐപി സംസ്‌കാരത്തിനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നു. ഇതിനകം 3.24 ലക്ഷം യൂസര്‍മാര്‍ വീഡിയോയുടെ കാഴ്ച്ചക്കാരായി. 7700 പേര്‍ വീഡിയോ ഷെയര്‍ ചെയ്തു.

Top