2000 കോടിയുടെ അഴിമതിയും തുടര്‍ മരണ പരമ്പരകളും സിബി ഐ അന്വേഷിക്കും; സുപ്രീം കോടതി ഉത്തരവോടെ ദുരൂഹത നീങ്ങുമെന്ന് പ്രതീക്ഷയില്‍ രാജ്യം
ഭോപ്പാല്‍: 2000 കോടിയുടെ അഴിമതിക്കേസിനു പിന്നാലെ നടന്ന മരണങ്ങളുടെ പരമ്പരക്കിടെ കേസ് സിബി ഐ ക്ക് വിടാന്‍ സുപ്രീം കോടതി ഉത്തരവ് .മധ്യപ്രദേശിലെ സര്‍ക്കാര്‍ സര്‍വീസിലെ നിയമന അഴിമതി അന്വേഷണത്തിനൊപ്പം വ്യാപവുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങളും സിബിഐ അന്വേഷിക്കണമെന്നാണ് ഉത്തരവ്.
അതിനിടെ, സംഭവവുമായി ബന്ധപ്പെട്ട് മധ്യപ്രദേശ് ഗവര്‍ണര്‍ രാജിവച്ചേക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നു. അന്വേഷണം സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ വേണമോ എന്ന കാര്യത്തില്‍ കോടതി പിന്നീട് തീരുമാനമെടുക്കും. ഇക്കാര്യത്തില്‍ സിബിഐ നിലപാട് അറിയാനാണ് ഇത്. കേസ് നാലാഴ്ചയ്ക്ക് ശേഷം വീണ്ടും പരിഗണിക്കും.
ഗവര്‍ണര്‍ രാംനരേഷ് യാദവിനെ നീക്കം ചെയ്യണമെന്ന ഹര്‍ജിയും ഒപ്പം പരിഗണിച്ചു. ഈ വിഷയത്തില്‍ ഗവര്‍ണ്ണറോട് സുപ്രീംകോടതി വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇതിനിടെയാണ് ഗവര്‍ണറുടെ രാജിയുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നത്. കേസ് സിബിഐയെ ഏല്‍പ്പിക്കാന്‍ മധ്യപ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അടുത്തിടെവരെ സംസ്ഥാനത്തുമാത്രം ഒതുങ്ങിനിന്ന കേസ് രാജ്യവ്യാപകമായിത്തന്നെ ബിജെപി.യെ സമ്മര്‍ദത്തിലാക്കിയതോടെയാണ് സിബിഐ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായത്. മധ്യപ്രദേശ് ഹൈക്കോടതി നിയോഗിച്ച പ്രത്യേകാന്വേഷണസംഘമാണ് ഇപ്പോള്‍ കേസന്വേഷിക്കുന്നത്.