വടക്കാഞ്ചേരി പീഡനം; ഇരയുടെ പേര് വെളിപ്പെടുത്തിയ കെ രാധാകൃഷ്‌നും പിന്തുണച്ച ശൈലജയ്ക്കുമെതിരെ പാര്‍ട്ടി നടപടിയെടുക്കും

കൊച്ചി: കോളിളക്കം സൃഷ്ടിച്ച വടക്കാഞ്ചേരി പെണ്‍വാണിഭ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സിപിഎം ജില്ലാ സെക്രട്ടറി കെ രാധാകൃഷ്ണനെതിരെയും സെക്രട്ടറിയെ പിന്തുണ കെ കെ ശൈലജയ്ക്കുമെതിരെ പാര്‍ട്ടി തലത്തില്‍ നടപടിയെടുക്കുമെന്ന് സൂചന. കേരളത്തിലെ നേതാക്കളുടെ നടപടിയെ കേന്ദ്ര നേതൃത്വം തള്ളിയിരുന്നു. കെ രാധാകൃഷ്ണന്‍ ഇക്കാര്യത്തില്‍ മാപ്പുപറയണമെന്നാണ് വൃന്ദാകാരാട്ട് ആവശ്യപ്പെട്ടത്. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യച്ചൂരിയും കടുത്ത ഭാഷയിലാണ് ഈ വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്

പാര്‍ട്ടി ചട്ടപ്രകാരം, ഇന്നലെ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി രാധാകൃഷ്ണനെതിരേ നടത്തിയ പരാമര്‍ശം, പരസ്യശാസനയാണ്. ഇനിയും നടപടിയുണ്ടാകുമെന്നുകൂടി യെച്ചൂരി പറഞ്ഞതിനര്‍ത്ഥം, സംസ്ഥാന കമ്മിറ്റി പ്രശ്നം ചര്‍ച്ച ചെയ്ത്, രാധാകൃഷ്ണനെ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് ഒഴിവാക്കുമെന്നുതന്നെ. ശൈലജ കേന്ദ്ര കമ്മിറ്റി അംഗമായതിനാല്‍, അവരുടെ കാര്യം, ഇ.പി. ജയരാജന്‍, പി.കെ. ശ്രീമതി എന്നിവരുടെ നിയമന ഭ്രാന്തിനൊപ്പം ചര്‍ച്ചക്കെടുക്കും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

നല്ല മന്ത്രിയും സ്പീക്കറുമായി പേരെടുത്ത രാധാകൃഷ്ണന്‍ നിലവിട്ടു പെരുമാറിയത്, അമ്പരിപ്പിക്കുന്നതായിരുന്നു. അദ്ദേഹം, ഇരയുടെ പേരു പറയുമ്പോള്‍ മുന്നറിയിപ്പ് നല്‍കിയ മാധ്യമങ്ങള്‍ക്കുനേരെ, ”ജയന്തന്റെ പേരു പറയാം, അവരുടെ പേരു പറഞ്ഞാലെന്താ” എന്നു ചോദിച്ചു ചീറുകയായിരുന്നു, രാധാകൃഷ്ണന്‍.

രാധാകൃഷ്ണന്‍ ചെയ്തത് കൊടുംകുറ്റമല്ലെന്നായിരുന്നു, ശൈലജയുടെ പ്രതികരണം. ബലാത്സംഗത്തിന് ഇരകളായ പെണ്‍കുട്ടികളുടെ പേരു പറയത്തക്കവിധം സമൂഹത്തിന്റെ മനഃസാക്ഷി മാറണം. പീഡനത്തിന് ഇരയായവരുടെ ഭാവിയെക്കരുതിയാണ് ഇപ്പോള്‍ പേരു പറയാതിരിക്കുന്നത്. ഒരു തെറ്റും ചെയ്യാത്ത പെണ്‍കുട്ടിയുടെ പേര് എന്തിനാണ് മറയ്ക്കുന്നത്? ശൈലജ ചോദിച്ചു. പീഡനത്തിന് ഇരയാകുന്നതോടെ, വ്യക്തിത്വം നഷ്ടപ്പെടുന്നവരായി പെണ്‍കുട്ടികള്‍ മാറുകയാണ്.

കേന്ദ്ര നേതാക്കള്‍ ഇവരുടെ നിലപാടിനെതിരെ പരസ്യമായി രംഗത്തെത്തിയതോടെ കേരളത്തിലെ വനിതാ നേതാക്കളും പ്രതിരോധത്തിലായി. പ്രതിസ്ഥാനത്ത് പാര്‍ട്ടി പ്രാദേശിക നേതാവ് ഉള്‍പ്പെട്ടത് കൊണ്ടാണ് ഇരയ്‌ക്കെതിരെ സംസാരിച്ചതെന്ന് വാദത്തിലേയക്ക് കാര്യങ്ങള്‍ നിങ്ങിയത് പാര്‍ട്ടിയ്ക്കും നാണക്കേണ്ടുണ്ടാക്കുന്ന സാഹചര്യം സൃഷ്ടിച്ചു.

Top