താടി വെയ്ക്കുന്ന പുരുഷന്‍മാര്‍ ചതിയന്‍മാരും സ്വാര്‍ത്ഥരും ആണോ ? താടിയ്ക്ക് പിന്നില്‍ ചില വസ്തുതകള്‍ ഒക്കെയുണ്ട്. പലപ്പോഴും വിഡ്ഢിത്തമെന്നു തോന്നാവുന്ന പല കാര്യങ്ങളാണ് താടിയെക്കുറിച്ച് ഒരു കാലത്ത് നിലനിന്നിരുന്നത്. പണ്ട് കാലത്ത് താടി വളര്‍ത്തുന്നവര്‍ ബുദ്ധിജീവികളാണ് എന്നൊരു വെയ്പ്പുണ്ടായിരുന്നു. എന്നാല്‍ ഈ അടുത്ത കാലത്ത് അത് ആരാധനയുടെ ഭാഗമായി മാറി. എന്നാല്‍ ഇതൊന്നുമല്ല നിങ്ങളെ കുടുക്കുന്ന താടിക്കാര്യങ്ങള്‍. അവ എന്തൊക്കെ എന്ന് നോക്കാം.
താടിയും ഭയവും ഭയം താടിയോടോ?
അത്ഭുതപ്പെടാനൊന്നുമില്ല. കാരണം ചിലര്‍ക്ക് താടിയോട് ഭയമുണ്ടായിരിക്കും. എന്നാല്‍ ഇതിനെപ്പറയുന്ന പേരാണ് പൊഗണോഫോബിയ.
ഫിഡല്‍ കാസ്‌ട്രോയും താടിയും
ഫിഡല്‍ കാസ്‌ട്രോയുടെ താടി വളരെ പ്രശസ്തമാണ്. എന്നാല്‍ യു എസ് ഇന്റലിജന്‍സ് ഏജന്‍സിയായ സിയ കാസ്‌ട്രോയുടെ ചിത്രത്തില്‍ നിന്ന് താടി വൃകൃതമാക്കാന്‍ ഒരു ശ്രമം നടത്തിയിരുന്നു.
സ്വര്‍ണനിറമുള്ള താടി
പുരാതന ഈജിപ്തിലെ ആളുകള്‍ക്ക് സ്വര്‍ണനിറമുള്ള താടികളോടായിരുന്നു ഒരു കാലത്ത് ഭ്രമം.
സമൂഹത്തിലെ നില സമൂഹത്തിലെ നിലയും വിലയും താടി നോക്കി നിശ്ചയിക്കുന്നവരും കുറവല്ല. താടിയുടെ വളര്‍ച്ച താടിയുടെ വളര്‍ച്ച രാത്രി കാലങ്ങളേക്കാള്‍ പകലിലാണ് ഉണ്ടാവുക എന്നതാണ് സത്യം.
താടിയും മീശയും
താടി മാത്രമല്ല മീശയും മോശമൊന്നുമല്ല. നിങ്ങള്‍ വര്‍ഷത്തില്‍ ഒരു ആവറേജ് അളവ് ബിയര്‍ കഴിയ്ക്കുന്നുണ്ടെങ്കില്‍ നിങ്ങളുടെ മീശയുടെ വളര്‍ച്ച ഒരു ബിയര്‍ ബോട്ടിലിന്റെ പകുതി വരും.
ബോക്‌സര്‍മാരുടെ താടി
ഇന്റര്‍നാഷണല്‍ ബോക്‌സിംഗ് അസോസ്സിയേഷന്‍ ബോക്‌സര്‍മാരെ താടി വളര്‍ത്തുന്നതില്‍ നിന്ന് വിലക്കിയിരുന്നു.
താടിയില്‍ തൊട്ടാല്‍ യുദ്ധം
പണ്ട് ഒരാള്‍ മറ്റൊരാളുടെ താടിയില്‍ തൊടുന്നത് യുദ്ധത്തിലാണ് അവസാനിച്ചിരുന്നത്. താടിയില്‍ തൊടുന്നത് അത്രയേറെ അപമാനമുള്ള കാര്യമായാണ് കണ്ടിരുന്നത്. മരണവും താടിയും പുരാതന റോമില്‍ ബന്ധുക്കളാരെങ്കിലും മരിച്ചാല്‍ താടി വടിയ്ക്കുന്ന ശീലം പുരുഷന്‍മാര്‍ക്കുണ്ടായിരുന്നു.
അലര്‍ജിയില്‍ നിന്ന് രക്ഷിക്കാന്‍
അലര്‍ജിയില്‍ നിന്നും പൊടിയില്‍ നിന്നും രക്ഷിക്കാന്‍ താടിയ്ക്ക് കഴിയും എന്നതാണ് മറ്റൊരു ഗുണം.
പലപ്പോഴും ട്രെന്‍ഡനുസരിച്ച് താടിയില്‍ വരുത്തുന്ന പരിഷ്കാരമാണ് പല പ്രശ്നങ്ങള്‍ക്കും കാരണം. താടി വെയ്ക്കുന്നവരെക്കുറിച്ച് അത്ര നല്ലതല്ലാത്ത അഭിപ്രായമാണ് നിലനില്‍ക്കുന്നത് എന്നത് തന്നെയാണ് കാര്യം. എന്തൊക്കെയാണ് താടി വെച്ചാലുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നു നോക്കാം.
താടി വെയ്ക്കുന്ന പുരുഷന്‍മാര്‍ ചതിയന്‍മാരായിരിക്കും എന്നാണ് പൊതുവേ പറയപ്പെടുന്നത്. വിശ്വാസവഞ്ചന കാണിയ്ക്കുന്നവരായിരിക്കും ഇത്തരക്കാര്‍ എന്നാണ് പഠനം.
താടിയുള്ള പുരുഷന്‍മാര്‍ക്ക് സ്വാര്‍ത്ഥത കൂടുതലാണ് എന്നാണ് പറയുന്നത്. മറ്റുളഅള പുരുഷന്‍മാരെ അപേക്ഷിച്ച് താടിക്കാരില്‍ സ്വാര്‍ത്ഥത കൂടുതലായിരിക്കും.
താടിയുള്ളവരില്‍ ഭൂരിപക്ഷം പേരും പങ്കാളിയോടും വിശ്വാസ വഞ്ചന കാട്ടുന്നവരായിരിക്കും എന്നാണ് പഠനങ്ങള്‍ പറയുന്നത്.
താടിയില്‍ കൃത്യമായ പരിചരണം ആവശ്യമാണ്. അല്ലാത്ത പക്ഷം അപകടകരമായ ബാക്ടീരിയകള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ് എന്നതാണ് സത്യം.
പലപ്പോഴും താടി വൃത്തിയായി സൂക്ഷിക്കാത്തതും പലരേയും ഭീതിപ്പെടുത്തുന്ന രൂപമാക്കി മാറ്റുന്നു. ഇത് പലപ്പോഴും ആളുകള്‍ക്ക് നിങ്ങളെക്കുറിച്ചുള്ള മനോഭാവത്തില്‍ മാറ്റം വരുത്തുന്നു.
പലപ്പോഴും താടിയുള്ളത് വയസ്സില്‍ കൂടുതല്‍ പ്രായം തോന്നാന്‍ കാരണമാകും. ഇത് പലപ്പോഴും നമുക്ക് മാനസിക സമ്മര്‍ദ്ദവും ഉണ്ടാക്കുന്നു.