തിരുവനന്തപുരം: ധനികയായ മുസ്ലീം യുവതികളെ ആവശ്യമുണ്ടെന്ന് ഒരു അമ്പതുകാരന്റെ കല്ല്യാണ പരസ്യകണ്ടാല്‍ എല്ലാവരും ഞെട്ടും ! എന്നാല്‍ അമ്പതുകാരനായ ഡോക്ടര്‍ എല്ലാം തുറന്ന് പറയുന്ന പ്രകൃതക്കാരനായത് കൊണ്ടാണ് വിവാഹ പരസ്യത്തിലും ഇക്കാര്യങ്ങള്‍ പറഞ്ഞത്. സംഭവം കഴിഞ്ഞ ഞായറാഴ്ച്ച മനോരമ ക്ലാസിഫൈഡ് പേജില്‍ വന്ന ഒരു വിവാഹ പരസ്യമാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.
പരസ്യത്തില്‍ പറയുന്നത് ഇങ്ങിനെ വിവാഹമോചിതനായ ഹിന്ദുയുവാവിന് ധനികയായ മുസ്ലീം യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യം വയസ് 24 മുതല്‍ 48 വരെ. പെണിന്റെ നാട്ടില്‍ താമസിക്കാന്‍ തയ്യാര്‍ വേണമെങ്കില്‍ മതം മാറാനും റെഡി വരന്റെ പ്രായം അമ്പത് അന്‍പത് വയസ്സ് പിന്നിട്ടെങ്കിലും തന്നെ കണ്ടാല്‍ ഇപ്പോഴും ചെറുപ്പമാണെന്നേ പറയുകയുള്ളുവെന്നും ഡോക്ടര്‍ പരസ്യത്തില്‍ പറയുന്നു. സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയ നടത്തിയ അന്വേഷണത്തിലാണ് കൗതുകകരമായ കാര്യങ്ങള്‍ വെളിപ്പെട്ടത്. വ്യാജപരസ്യമാണെന്ന ധാരണയിലായിരുന്നു പലരും ഇയാളെ ഫോണില്‍ വിളിച്ചത്. എന്നാല്‍ കിട്ടിയ മറുപടികള്‍ വളരെ രസകരമായിരുന്നു എന്നതാണ് സത്യം.
തമിഴ്നാട് തിരുപ്പൂര്‍ സ്വദേശിയായ ഡോക്ടര്‍ രവീന്ദ്രന്‍ നല്‍കിയ പരസ്യത്തില്‍ മുസ്ലിം സ്ത്രീകളുടെ ആലോചനകളാണ് ക്ഷണിച്ചിരുന്നത്. വധുവിന്റെ നാട്ടിലേക്ക് മാറി താമസിക്കാനും തയ്യാറാമെന്നാണ് പരസ്യത്തില്‍ പറയുന്നത്. വീട്ടിലെ യുവതിയാകണമെന്നത് മാത്രമാണ് ഡിമാന്‍ഡ്.
പേര് രവീന്ദ്രന്‍… അതായത് ഹിന്ദു… മതം മാറി മുസ്ലിം യുവതിയെ കെട്ടുന്നു. ഇതിന് കാരണം അന്വേഷിച്ച് പരസ്യത്തില്‍ രവീന്ദ്രന്‍ നല്‍കിയ നമ്പറിലാണ് പലരും വിളിച്ചത്. എന്തുകൊണ്ട് ഇത്തരത്തിലൊരു കല്ല്യാണത്തിന് വയസ്സുകാലത്ത് ശ്രമിക്കുന്നതെന്ന ചോദ്യത്തിന് രവീന്ദ്രന്‍ മറുപടി പറഞ്ഞത് ഇങ്ങനെ- തന്റെ ആദ്യ ഭാര്യക്ക് വിവാഹമോചനവുമായി ബന്ധപ്പെട്ട് നഷ്ടപരിഹാരം നല്‍കുന്നതിനാണ് ധനികയായ വധുവിനെ ഡോക്ടര്‍ തേടുന്നത്. എന്നാല്‍ അത് അവര്‍ക്ക് സാമ്പത്തിക നഷ്ടമാകില്ലെന്നും തന്റെ രണ്ട് കോടിയുടെ സ്വത്ത് വധുവിന് തന്നെ എഴുതി നല്‍കുമെന്നും ഡോക്ടര്‍ രവീന്ദ്രന്‍ പറയുന്നു.
എന്തുകൊണ്ടാണ് മുസ്ലിം യുവതികളെ തന്നെ ആലോചിക്കുന്നത് എന്ന് ചോദിച്ചപ്പോള്‍ ഡോക്ടറുടെ ഉത്തരം മതങ്ങളേയും ജാതിയേയുമല്ല മറിച്ച് മനുഷ്യരെയാണ് താന്‍ പരിഗണിക്കുന്നത് എന്നാണ്. ഇയാള്‍ ആദ്യം വിവാഹം ചെയ്തത് ഒരു ക്രിസ്ത്യന്‍ യുവതിയെയാണ്. ഇതില്‍ രണ്ട് കുട്ടികളുമുണ്ട്.
മൂത്തമകള്‍ വിദേശത്ത് പഠിക്കുകയാണ്. 18 വയസ്സുള്ള മകന്‍ ആദ്യ ഭാര്യക്കൊപ്പം കര്‍ണാടകയിലാണ്. മറ്റ് സമുദായത്തിലെ പെണ്‍കുട്ടിയെതന്നെ ഇനിയും വിവാഹം കഴിക്കാന്‍ തയ്യാറാകുന്നത് എല്ലാ മതങ്ങളേയും ഒരുപോലെ കാണുന്നതുകൊണ്ടാണത്രെ. വിശാല ഹൃദയനായ തന്റെ മുത്തശ്ശനാണ് തനിക്ക് ഇത്തരം കാര്യങ്ങള്‍ പറഞ്ഞ് തന്നതെന്നും ഡോക്ടര്‍ പറയുന്നു.
ഇപ്പോള്‍ തമിഴ്നാട്ടിലെ തിരുപ്പൂരില്‍ ടി.ആര്‍.ജി മെമോറിയല്‍ ഐ ഹോസ്പിറ്റല്‍ എന്ന സ്ഥാപനം നടത്തുകയാണ് ഡോക്ടര്‍. വിവാഹ ശേഷം വധുവിന്റെയൊപ്പം അവരുടെ നാട്ടിലേക്ക് മാറിതാമസിക്കാന്‍ താന്‍ ഒരുക്കമാണെന്നും ഡോക്ടര്‍ പറയുന്നു.
എല്ലാ കാര്യങ്ങളും തുറന്ന് പറയുന്ന പ്രകൃതക്കാരനായതിനാലാണ് ഇത്തരമൊരു വാര്‍ത്ത നല്‍കിയതെന്നും തന്റെ ആവശ്യങ്ങള്‍ തുറന്ന് പറഞ്ഞതെന്നും ഡോക്ടര്‍ രവീന്ദ്രന്‍ പറയുന്നു. ആദ്യ വിവാഹത്തിലെ മകന് തന്റെ പുനര്‍ വിവാഹമെന്നതില്‍ താല്‍പര്യമില്ലെന്നും അതിനാല്‍ അയാള്‍ തന്നോട് സംസാരിക്കാറില്ലെന്നും ഡോക്ടര്‍ പറയുന്നു.