കൽപ്പറ്റ: വഖ്ഫിന്റെ കഴുകൻ കണ്ണുകൾ കേരളം ഒന്നാകെ.കേരളത്തിൽ ക്രിസ്ത്യാനിക്കും ഹിന്ദുക്കൾക്കും നേരെ മാത്രമല്ല ചില മുസ്ലിം നാമധാരികൾക്കും വഖഫ് കുടിയിറക്ക് നോട്ടീസുകൾ ഇറങ്ങിത്തുടങ്ങി .വഖാബ് എന്ന കിരാത നീക്കം വയനാട് ടൗൺ മസ്ജിദ് ഇമാമിന് നേരെയും. വയനാട് തവിഞ്ഞാലിലെ 5.77 ഏക്കർ ഭൂമി വഖ്ഫ് സ്വത്താണെന്നാണ് ബോർഡിന്റെ പുതിയ അവകാശവാദം. ഇമാം സിവി ഹംസാ ഫൈസി ഉൾപ്പടെ അഞ്ച് കുടുംബങ്ങൾക്ക് വഖ്ഫ് നോട്ടീസ് അയച്ചു. ഈ മാസം 16-ന് മുൻപായി മറുപടി നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്.
12. 45 സെൻ്റ് സ്ഥലമാണ് ഇമാമിനുള്ളത്. ചതപ്പ് പ്രദേശമായിരുന്നു ഇവിടമെന്നും 1998-ലാണ് ഈ സ്ഥലം വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് മണ്ണിട്ട് കരഭൂമിയാക്കി എടുക്കുകയായിരുന്നു. മറ്റൊരു ഉടമയുടെ കയ്യിൽ നിന്ന് വാങ്ങിയ ഭൂമിക്ക് അവകാശം ഉന്നയിക്കുന്നതിൽ ആശങ്കയുണ്ടെന്ന് അദ്ദേഹം പറയുന്നു. ബോർഡും പള്ളിയും ഉരുണ്ടുകളിക്കുകയാണ്. മൂന്ന് പേരുടെ പരാതിയിലാണ് നടപടിയെന്നാണ് ബോർഡ് പറയുന്നത്. എന്നാൽ ബോർഡുമായി ബന്ധമില്ലെന്നും അറിയില്ലെന്നുമാണ് പള്ളി കമ്മിറ്റി നൽകുന്ന വിശദീകരണമെന്നും അദ്ദേഹം ജനം ടിവിയോട് പറഞ്ഞു.
സിവി ഹംസാ ഫൈസിക്ക് പുറമേ രവി, കുന്നക്കാടൻ ജമാൽ, രഹ്മത്ത്, പിപിഎച്ച് സലീം എന്നിവർക്കാണ് വഖ്ഫ് ബോർഡ് നോട്ടീസ് അയച്ചത്. തലപ്പുഴ ജമാത്ത് പള്ളി കമ്മിറ്റി 2022-ൽ നൽകിയ പരാതിയിലാണ് നടപടി. തലപ്പുഴയിലെ പള്ളിയും പള്ളിയോട് ചുറ്റുമുള്ള സ്ഥലവും വഖ്ഫ് ഭൂമിയാണെന്നാണ് അവകാശവാദം. നിലവിലെ കൈവശക്കാർ തങ്ങളുടെ ഭൂമിയാണെന്ന് തെളിക്കുന്ന രേഖകൾ സഹിതം മറുപടി നൽകണമെന്നാണ് നിർദ്ദേശം. കഴിഞ്ഞയാഴ്ച വരെ നികുതി അടച്ച പ്രദേശവാസികൾ വഖ്ഫിന്റെ നോട്ടീസ് ലഭിച്ചതിന്റെ ഞെട്ടലിലാണ്.