വീണ്ടും ഭീഷണി!..വലതും ശ​ക്ത​വു​മാ​യ അ​ണ്വാ​യു​ധം പ്ര​യോ​ഗി​ക്കാ​നു​ള്ള ബ​ട്ട​നാ​ണ് തന്‍റേതെന്ന് ഉന്നിന് ട്രംപിന്‍റെ മറുപടി

ന്യൂയോർക്ക്:  വീണ്ടും യുദ്ധഭീഷണി മുഴക്കിക്കൊണ്ട് കിം ജോംഗ്  ഉൻ  . ഉത്തരകൊറിയൻ ഏകാധിപതി കിം ജോംഗ് ഉന്നിന്‍റെ അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും എന്‍റെ മേശപ്പുറത്തുണ്ടെന്ന ട്വീറ്റിന് അമേരിക്കൽ പ്രസിഡന്‍റ് ട്രംപിന്‍റെ മറുപടി. നിങ്ങളെക്കാളും വലുതും ശക്തിയേറിയതുമായ ബട്ടനാണ് എന്‍റെ പക്കലുള്ളതെന്നായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും അദേഹത്തിന്‍റെ കൈയിൽ ഉണ്ടായിരിക്കും.

പക്ഷെ അദേഹത്തിന്‍റേതിനെക്കാൾ വലതും ശക്തവുമായ അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടനാണ് എൻേതെന്ന് അദ്ദേഹത്തോട് ആരെങ്കിലും അറിയിക്കാനായിരുന്നു ട്രംപിന്‍റെ ട്വീറ്റ്. അണ്വായുധം പ്രയോഗിക്കാനുള്ള ബട്ടണ്‍ എപ്പോഴും എന്‍റെ മേശപ്പുറത്തുണ്ട്. അമേരിക്ക മുഴുവൻ ഞങ്ങളുടെ ആണവായുധ പരിധിയിലാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

എനിക്കോ എന്‍റെ രാജ്യത്തിനോ എതിരേ യുദ്ധം ആരംഭിക്കാൻ അമേരിക്കയ്ക്കു കഴിയില്ല എന്നായിരുന്നു ടെലിവിഷൻ സന്ദേശത്തിൽ കിം മുന്നറിയിപ്പു നൽകിയത്. 2017ൽ മൂന്നു വട്ടം യുഎൻ ഉപരോധങ്ങൾ ഏർപ്പെടുത്തിയിരുന്നു. ഡിസംബറിൽ കൊണ്ടുവന്ന ഉപരോധം ഉത്തരകൊറിയയുടെ എണ്ണ ഇറക്കുമതി 90 ശതമാനവും ഇല്ലാതാക്കുന്നതാണ്.

പോയ വർഷം നിരവധി മിസൈൽ പരീക്ഷണങ്ങളാണ് ഉത്തരകൊറിയ നടത്തിയത്. ഹൈഡ്രജൻ ബോംബ് പരീക്ഷണവും നടത്തി. ഉത്തരകൊറിയയെ മുച്ചൂടും നശിപ്പിക്കുമെന്ന് ട്രംപ് ഭീഷണി മുഴക്കിയെങ്കിലും കിം ഇതൊന്നും വകവച്ചിട്ടില്ല. ട്രംപിന്‍റെ തുടർച്ചയായുള്ള ഭീഷണികൾ പ്രശ്നം വഷളാക്കിയെന്ന നിലപാടും അന്താരാഷ്ട്രതലത്തിൽ ഉർന്നിട്ടുണ്ട്.

Top