സ്‌കൂള്‍ ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും രക്തം കണ്ടു; ആര്‍ത്തവ രക്തമെന്ന സംശയത്തില്‍ 70 പെണ്‍കുട്ടികളുടെ വസ്ത്രമഴിച്ച് പരിശോധിച്ചു; വാര്‍ഡന് സസ്‌പെന്‍ഷന്‍

ഹോസ്റ്റലിലെ കുളിമുറിയിലും ചുവരിലും തറയിലും രക്തം കണ്ടതിനെത്തുടര്‍ന്ന് അധികൃതര്‍ 70 പെണ്‍കുട്ടികളെ വസ്ത്രമഴിച്ച് പരിശോധന നടത്തിയതായി പരാതി. ആര്‍ത്തവത്തെത്തുടര്‍ന്നുള്ള രക്തമാണ് കണ്ടതെന്നും ആരാണ് അതിനുത്തരവാദി എന്ന് കണ്ടെത്താനുമാണ് പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ട്.

മുസാഫര്‍ നഗറിലെ കസ്തൂര്‍ബാ ഗാന്ധി ഗേള്‍സ് റെസിഡന്‍ഷ്യല്‍ സ്‌കൂളിലെ ഹോസ്റ്റല്‍ വാര്‍ഡനാണ് കുട്ടികളെ അപമാനിച്ചത്. കുട്ടികളുടെ പരാതിയെത്തുടര്‍ന്ന് സംഭവം വിവാദമായതോടെ വിദ്യാഭ്യാസ വകുപ്പ് വാര്‍ഡനെതിരെ അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. കഴിഞ്ഞ ദിവസമായിരുന്നു വാര്‍ഡന്റെ ഉടുപ്പഴിക്കല്‍ ശിക്ഷ സ്‌കൂളില്‍ നടന്നത്. കുളിമുറിയിലെ ചുമരിലും നിലത്തും രക്തം കണ്ടതിനെ തുടര്‍ന്ന് സ്ത്രീവാര്‍ഡന്‍ എഴുപത് വിദ്യാര്‍ഥികളെ ഭീഷണിപ്പെടുത്തി ഉടുപ്പഴിപ്പിക്കുകയായിരുന്നു. അഴിച്ചില്ലെങ്കില്‍ മര്‍ദിക്കുമെന്നും ഭീഷണിപ്പെടുത്തി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

സംഭവം പുറത്ത് വന്നതോടെ വാര്‍ഡനെ സസ്‌പെന്റ് ചെയ്‌തെങ്കിലും ആരോപണം അവര്‍ നിഷേധിക്കുകയാണുണ്ടായത്. താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും രക്തം കണ്ടപ്പോള്‍ വിദ്യാര്‍ഥിനികള്‍ക്ക് ഒന്നും പറ്റിയില്ല എന്ന് ഉറപ്പ് വരുത്താനാണ് ഇങ്ങനെ ചെയ്തതെന്നും വാര്‍ഡന്‍ പറയുന്നു. സ്‌കൂളില്‍ കര്‍ക്കശക്കാരിയായത് കൊണ്ട് തന്നെ പുറത്താക്കാനുള്ള ചിലരുടെ ഗൂഡശ്രമത്തിന്റെ ഭാഗമായാണ് തന്നെ കുറ്റപ്പെടുത്തുന്നതെന്നും അദ്ദേഹം അവര്‍ പറഞ്ഞു.

Top