ജയലളിതയെ വിഷം കൊടുത്ത് കൊന്ന് ശശികല അധികാരം കൈപ്പിടിയിലൊതുക്കിയോ ? ദുരൂഹമായ മരണവും തോഴിയുടെ മുഖ്യമന്ത്രിപദവും ഗുഢാലോചന

ചെന്നൈ: തമിഴ്‌നാടിന്റെ ഭരണസാരഥ്യമേറ്റെടുത്ത് ശശികല തമിഴ്മക്കളുടെ ചിന്നമ്മയാകുമ്പോള്‍ ശശികലയ്‌ക്കെതിരെ ഉയര്‍ന്ന ഗുരുതമായ ആരോപണങ്ങള്‍ വീണ്ടും ചര്‍ച്ചയാകുന്നു. മലയാളി മാധ്യമ പ്രവര്‍ത്തകനായ ജിമോന്‍ ജേക്കബ് തെഹക്കല്‍ക്കയിലൂടെ വെളിപ്പെടുത്തിയ കാര്യങ്ങള്‍ ശരിയായിരുന്നോ എന്ന് സംശയിക്കും വിധമാണ് കാര്യങ്ങള്‍ ഇപ്പോള്‍ നീങ്ങുന്നത്. ജയലളിതയെ വിഷം കുത്തിവച്ച് കൊല്ലാന്‍ ശ്രമം നടന്നുവെന്ന തെഹല്‍ക്ക നേരത്തെ റിപ്പോര്‍ട്ട് ചെയ്തത്. പിന്നീടുണ്ടായ ജയലളിതയുടെ ദുരൂഹമായ മരണവും ഉത്തരം കിട്ടാതെ അവശേഷിക്കുമ്പോഴാണ ്ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുന്നത്. ശശികലയുടെ അവിഹിത ഇടപെടലിനെക്കുറിച്ച് ജയലളിതയ്ക്കു നരേന്ദ്ര മോദി മുന്നറിയിപ്പു നല്കിയിരുന്നതായും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ജയലളിത വിടവാങ്ങിയതിനു പിന്നാലെതന്നെ അണ്ണാ ഡിഎംകെയെ കൈപ്പടിയില്‍ ഒതുക്കാനുള്ള തന്ത്രങ്ങള്‍ തോഴി ശശികല അണിയറയില്‍ ഒരുക്കിയിരുന്നു. ജയലളിതയുടെ അനന്തരാവകാശി താന്‍ തന്നെയാണെന്ന് പ്രഖ്യാപിക്കും വിധമായിരുന്ന ശശികലയുടെ ഇടപെടലുകള്‍. അണ്ണാ ഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികല വരുമെന്നും താമസിയാതെ മുഖ്യമന്ത്രിയാകുമെന്നുമുള്ള വിലയിരുത്തലുകള്‍ നേരത്തേയുണ്ടായിരുന്നു.
അതേസമയം മുഖ്യമന്ത്രി പദത്തിലേറിയാലും ശശികലയെ കാത്തിരിക്കുന്നത് എളുപ്പമുള്ള ദിനങ്ങളായിരിക്കില്ല. ജയയുടെ മരമത്തിലെ വിഷത്തിന്റെ സാന്നിധ്യം ഇനിയിച്ചും ചര്‍ച്ചയാകുകയാണെങ്കില്‍ ശശികലയുടെ നേര്‍ക്ക് വീണ്ടും ആരോപണം ഉയരാം. 1988 മുതല്‍ ജയലളിതയുടെ വലംകൈയായിരുന്നു ശശികല. എന്നാല്‍ 2011ല്‍ ഈ ബന്ധത്തില്‍ വിള്ളല്‍ വന്നു. അവരെ ജയലളിത സ്വവസതിയില്‍ നിന്ന് പുറത്താക്കുകയും ചെയ്തു. പിന്നീട് മാപ്പ് കൊടുത്ത് ഒപ്പം കൂട്ടുകയായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ സംഭവ വികാസങ്ങളുമായി ബന്ധപ്പെട്ട് തെഹല്‍കയാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ നടത്തിയത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇടപെടലായിരുന്നു ജയയേയും ശശികലയേയും തെറ്റിച്ചതെന്നും തെഹല്‍ക്ക വെളിപ്പെടുത്തിയിരുന്നു. ഇതിനൊപ്പം ജയയുടെ മരണത്തില്‍ വിഷത്തിന്റെ സാന്നിധ്യവും ചര്‍ച്ചയായി.
തഞ്ചാവൂര്‍ മന്നാര്‍ഗുഡിയിലെ തേവര്‍ കുടുംബാംഗമായ ശശികല-ജയലളിത സൗഹൃദം മൂന്ന് ദശാബ്ദക്കാലം നീണ്ടുനിന്നു. എം.ജി.ആറിന്റെ കാലത്ത് പാര്‍ട്ടിയുടെ പ്രചാരണവിഭാഗം സെക്രട്ടറിയായിരിക്കവെ അന്നത്തെ കടലൂര്‍ ജില്ലാ കലക്ടറായിരുന്ന വി എസ്. ചന്ദ്രലേഖയാണ് ശശികലയെ ജയലളിതക്ക് പരിചയപ്പെടുത്തിയത്. വിഡിയോ കാസറ്റ് വില്‍പന കേന്ദ്രം നടത്തിയിരുന്ന ശശികല വിവാഹം ഉള്‍പ്പെടെയുള്ള ചടങ്ങുകളും മറ്റും വിഡിയോ എടുത്തു നല്‍കുകയും ചെയ്തിരുന്നു. പിന്നീട് ജയലളിതയുടെ മുഴുവന്‍ പരിപാടികളുടെ വിഡിയോ ഷൂട്ടിങ് ചുമതല ശശികലക്കായിരുന്നു.

തുടര്‍ന്നാണ് ശശികല-ജയലളിത ബന്ധം ശക്തിപ്പെട്ടത്. തമിഴ്നാടിന്റെ അധികാരം ജയലളിതയുടെ കൈയിലെത്തിയതോടെ ശശികലയും കരുത്തയായി. കുപ്രസിന്ധമായ ‘മന്നാര്‍ഗുഡി മാഫിയ’ ഭരണത്തെ നിയന്ത്രിച്ചു. പനീര്‍ശെല്‍വമെന്ന മുഖ്യമന്ത്രി പോലും ഈ മാഫിയയുടെ സൃഷ്ടിയാണെന്ന് കരുതുന്നവരുണ്ട്. ഏതായാലും ഈ മാഫിയയെ ജയലളിതയുമായി അകറ്റിയത് മോദിയാണെന്നാണ് തെഹല്‍ക്ക പറഞ്ഞത്. പിന്നീട് അടുത്തപ്പോഴും ശശികലയെ കൃത്യമായ അകലത്തില്‍ ജയലളിത നിര്‍ത്തിയെന്നതാണ് വസ്തുത.
അനധികൃത സ്വത്ത് സമ്പാദനക്കേസ് പോലും ശശികലയും ബന്ധുക്കളും കാരണമുണ്ടായതായിരുന്നു. ജയയുടെ ഭരണത്തിന് കീഴില്‍ അവര്‍ നടത്തിയ ഇടപെടലുകളുടെ ബാക്കി പത്രം. 2011 ഡിസംബര്‍ 19ന് ശശികല, ഭര്‍ത്താവ് നടരാജന്‍, ദത്തുപുത്രന്‍ വി എന്‍ സുധാകരന്‍ ഉള്‍പ്പെടെ 13 പേരെ ജയലളിത പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയിരുന്നു. പിന്നീട് 2012 മാര്‍ച്ച് 31ന് ശശികലയ്ക്ക് പാര്‍ട്ടിയിലേക്ക് തിരിച്ചുവരാന്‍ തലൈവി അവസരമൊരുക്കി.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ബെംഗളൂരുവിലെ പ്രത്യേക കോടതി ജയലളിതയ്ക്കും ശശികലയ്ക്കും നാല് വര്‍ഷത്തെ തടവ് വിധിച്ചു. ജയലളിതയോട് 100 കോടി പിഴയടയക്കാനും ആവശ്യപ്പെട്ടു. എന്നാല്‍ ഹൈക്കോടതി ഇവരെ കുറ്റവിമുക്തരാക്കിയപ്പോഴായിരുന്നു ഇത്. അതിന് ശേഷം ജയയുടെ വീട്ടിലെത്തിയ ശശികല സമര്‍ത്ഥമായി കരുക്കള്‍ നീക്കി. ജയയ്ക്ക് ആര്‍ക്കും സംശയം തോന്നാത്ത തരത്തില്‍ വിഷം നല്‍കിയെന്നാണ് ആരോപണം. അങ്ങനെ ആരോഗ്യവതിയായിരുന്ന ജയ മരണത്തിലേക്ക് വീണു.
ജയില്‍ മോചനം വരെ ജയയ്ക്ക് ഇത്രയധികം അസുഖമുണ്ടെന്ന് ആര്‍ക്കും അറിയില്ലായിരുന്നു. എന്നാല്‍ ജയില്‍ വാസത്തിന് ശേഷം തിരിച്ചെത്തിയ ജയ പതിയെ കിടപ്പിലായി. കുറ്റവിമുക്തയാക്കപ്പെട്ട് മുഖ്യമന്ത്രിയായപ്പോഴും ജയ മിക്കപ്പോഴും ഓഫീസില്‍ എത്താറില്ലായിരുന്നു. തെരഞ്ഞെടുപ്പ് സമയത്ത് പൂര്‍ണ്ണമായും ആരോഗ്യം നഷ്ടമായി. എവിടെ വേണമെങ്കിലും എത്തിച്ച് ജയയെ ചികില്‍സിപ്പിക്കാമായിരുന്നു.
അതിനും ശ്രമിച്ചില്ല. അവയവങ്ങളെ ഓരോന്നോരാന്നായി തളര്‍ത്തുന്ന വിഷം ജയയുടെ ശരീരത്തില്‍ ചെന്നിരിക്കാമെന്നാണയിരുന്നു ആരോപണം. 2012ലെ തെഹല്‍ക്കാ റിപ്പോര്‍ട്ട് കൂടിയാകുമ്പോള്‍ ഇതിന് സാധ്യത ഏറെയാണെന്നും വിലയിരുത്തുന്നു.

Top