
കോഴിക്കോട്: പ്രകൃതി ചികിത്സയുടെ മറവില്‍ സംസ്ഥാനത്ത് വ്യാപകമായ തട്ടിപ്പുകള്‍ അരങ്ങേറുന്നുവെന്ന പരാതിക്കിടയില്‍ മലപ്പുറത്ത് നിന്നും ഞെട്ടിയ്ക്കുന്ന മറ്റൊരുവാര്‍ത്ത. സുഖം പ്രസവം വാഗ്ാദനം ചെയ്ത് പ്രകൃതി ചികിത്സാലയങ്ങള്‍ നടത്തുന്ന പ്രസവത്തിനിടെ കുട്ടികള്‍ മരിക്കുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. വാട്ടര്‍ ബര്ത്തെന്ന് ചികിത്സായ സമ്പദ്രായത്തിലൂടെ പ്രസവം നടത്തുന്ന ചികിത്സാലയങ്ങള്‍ എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍ പറത്തിയാണ് പ്രവര്‍ത്തിക്കുന്നതെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ആഴ്ച മലപ്പുറം കോട്ടക്കലിനടുത്തെ ഇത്തരം ഒരു പ്രസവത്തിനിടെ കുഞ്ഞ് മരിച്ച സംഭവത്തെതുടര്‍ന്ന് അരോഗ്യവകുപ്പ് അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് സംസ്ഥാനത്ത് ഇത്തരം രണ്ടു ഡസനിലേറെ വാട്ടര്‍ ബര്‍ത്ത് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നതായി അറിയുന്നത്. ഇത്തരം ചികിത്സാ കേന്ദ്രങ്ങള്‍ക്ക് ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനാനുമതിയോ അടിയന്തിര സാഹചര്യങ്ങള്‍ നേരിടാനുള്ള സംവിധാനങ്ങളോ ഇല്ല.
കഴിഞ്ഞ ബുധനാഴ്ചയാണ് തെന്നല വാളക്കുളത്തെ പ്രകൃതിചികിത്സാ കേന്ദ്രത്തില്‍ വാട്ടര്‍ ബര്‍ത്ത് ചികിത്സക്കിടെ കുഞ്ഞ് മരിച്ചത്. തിരൂരങ്ങാടി കൊടിഞ്ഞി സ്വദേശി ഹംസക്കുട്ടിയാണ് പരാതിക്കാരന്. മകന്റെ ഭാര്യക്ക് വാട്ടര്‍ ബര്‍ത്ത് ചികിത്സ മൂലം കുഞ്ഞിനെ നഷ്ടപ്പെട്ടതായാണ് പരാതി. മരുമകളുടെ ഗര്‍ഭാശയം, മൂത്രസഞ്ചി എന്നിവ തകര്‍ന്നതായും കുഞ്ഞ് മരിച്ചതായും പരാതിയില്‍ പറയുന്നു. മൂന്ന് സിസേറിയന് കഴിഞ്ഞതാണ് യുവതി. സുഖപ്രസവമായിരിക്കുമെന്ന വാഗ്ദാനത്തിലായിരുന്നു വാളക്കുളത്തെ വാടക വീട്ടില്‍ ചികിത്സ തേടിയത്തെിയത്.
ചൊവ്വാഴ്ചയാണ് കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്.
ബുധനാഴ്ച വാട്ടര്‍ ബര്‍ത്തില്‍ കിടത്തിയ യുവതിക്ക് അമിത രക്തസ്രാവം ഉണ്ടായതോടെ സ്ഥിതി ഗുരുതരമായി. അടിസ്ഥാന സൗകര്യങ്ങള്‍ ഉണ്ടായിരുന്നില്ല. തുടര്‍ന്ന് കാറില്‍ ചങ്കുവെട്ടി മിംസ് ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപ്പോഴേക്കും കുഞ്ഞ് മരിച്ചിരുന്നുവെന്നാണ് പൊലീസിന് ആശുപത്രി അധികൃതര്‍ നല്കിയ വിവരം. കുഞ്ഞിന്റെ മാതാവ് ഹസീന ഇപ്പോഴും ഐ.സി.യുവിലാണ്. ഇവര്‍ അപകടനില തരണം ചെയ്യാത്തതിനാല്‍ മൊഴിയെടുക്കാന്‍ സാധിച്ചിട്ടില്ല.
അതിനിടെ ആരോഗ്യവകുപ്പ് ഇടപെട്ട് കേന്ദ്രം അടച്ചുപൂട്ടിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച തന്നെ കേന്ദ്രം നടത്തിപ്പുകാരായ കുടുംബം സാധനസാമഗ്രികളുമായി പോയെന്നാണ് വിവരം. തെന്നല വാളക്കുളത്ത് ഇരുനില വാടക വീട്ടിലാണ് കേന്ദ്രം പ്രവര്‍ത്തിച്ചിരുന്നത്. വാര്‍ത്ത പുറത്തുവന്നതോടെ ഉടമ വീട് ഒഴിയാന്‍ നിര്‍ദേശിക്കുകയായിരുന്നു. വാട്ടര്‍ ബര്‍ത്ത് ചികിത്സയാണ് ഇവിടെ നടന്നിരുന്നതെന്ന് കുഞ്ഞിന്റെ മരണം വിവാദമായതോടെയാണ് നാട്ടുകാരില്‍ പലരുമറിയുന്നത്.
ആദ്യഒന്നും രണ്ടും പ്രസവങ്ങള്‍ സിസേറിയന് ആയവരെ കണ്ടത്തെിയവാണ് ഇവര്‍ ഇരകളാക്കുന്നത്. വാട്ടര്‍ ബര്‍ത്തിലൂടെയാവുമ്പോള്‍ സുഖപ്രസവം മാത്രമേ സംഭവിക്കൂവെന്നാണ് ഇവര്‍ വിശ്വസിപ്പിക്കുന്നത്. കുഞ്ഞിനെ വെള്ളത്തിലേക്ക് പ്രസവിപ്പിക്കുയാണ് ഇവരുടെ രീതി.പക്ഷേ ഇതുകൊണ്ട് പ്രത്യേകിച്ച് എന്തെങ്കിലും ഗുണമുള്ളതായി ആധുനിക ശാസ്ത്രം അംഗീകരിക്കുന്നില്ല. എന്നാല്‍ ഇത്തരം കേന്ദ്രങ്ങളിലേയ്ക്ക് നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നതെന്ന് നാട്ടുകാര്‍ പറയുന്നത്.