അശാസ്ത്രീയ പ്രസവ ചികിത്സ ചെയ്ത യുവതി മരിച്ചു!!! പ്രകൃതി ചികിത്സകൻ പോലീസ് പിടിയിൽ

അശാസ്ത്രീയ പ്രസവ ചികിത്സ തേടിയ യുവതി മരണപ്പെട്ടു. സംഭവത്തില്‍ പ്രകൃതി ചികിത്സകനെ പോലീസ് അറസ്റ്റ് ചെയ്തു. മമ്പാട് തോട്ടിന്റക്കര അരിമ്പ്രക്കുന്ന് വീട്ടില്‍ ആബിര്‍ ഹൈദറാണ് പോലീസ് പിടിയിലായത്. കേരളത്തില്‍ അടുത്തകാലത്തായി ഇത്തരത്തില്‍ ധാരാളം സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. മലപ്പുറം ഡിവൈ എസ് പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലാണ് അറസ്റ്റ്.

പറമ്പിലങ്ങാടി ഓട്ടുകരപ്പുറം മയ്യേരി വീട്ടില്‍ നസീമിന്റെ ഭാര്യ ഷഫ്ന(23)യാണ് മരിച്ചത്. ജനുവരി 18ന് മഞ്ചേരി ഏറനാട് ആശുപത്രിയോട് ചേര്‍ന്ന പ്രകൃതി ചികില്‍സാ കേന്ദ്രത്തിലായിരുന്നു സംഭവം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

വെള്ളത്തിലൂടെ വേദനയില്ലാതെ പ്രസവം നടത്താമെന്ന് വിശ്വസിപ്പിച്ചാണ് ചികില്‍സ നല്‍കിയത്. പ്രസവത്തിനിടെ രക്ത സ്രാവമുണ്ടായി. പിന്നീട് വിദഗ്ദ്ധ ചികില്‍സ നല്‍കിയെങ്കിലും ഷഫ്നയെ രക്ഷിക്കാനായില്ല.

മൃതദേഹം പുറത്തെടുത്ത് മഞ്ചേരി മെഡിക്കല്‍ കോളേജില്‍ വീണ്ടും പരിശോധന നടത്തിയിരുന്നു. ജില്ലാ മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് മലപ്പുറം ഡി വൈ എസ് പി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്

Top