കുമരകം: നീര്‍പ്പക്ഷികളുടെ എണ്ണത്തില്‍ 37 ശതമാനം വര്‍ധനവെന്നു കോട്ടയം നേച്ചര്‍ സൊെസെറ്റി സര്‍വേ.
കൃഷ്ണ പരുന്തുകളുടെ എണ്ണം 162 ല്‍ നിന്നും 296 ആയി വര്‍ധിച്ചെന്ന് വേമ്പനാട് നീര്‍പ്പക്ഷി സര്‍വേ കൊ ഓര്‍ഡിനേറ്റര്‍ ഡോ. ബി.ശ്രീകുമാര്‍ പറഞ്ഞു.
കുമരകം പക്ഷി സങ്കേതം , തൊള്ളായിരം കായല്‍ , കൈപ്പുഴമുട്ട് , തണ്ണീര്‍മുക്കം ബണ്ട് , വേമ്പനാട്ടു കായല്‍, പാതിരാമണല്‍, പള്ളാത്തുരുത്തി, നെടുമുടി പൂതപ്പാണ്ടി കായല്‍, കോട്ടയം കുമരകം റോഡ് എന്നീ സ്ഥലങ്ങളിലാണു പക്ഷി നിരീക്ഷണം നടന്നത്. എണ്ണത്തില്‍ ഒന്നാമതു നീര്‍കാക്കകളും രണ്ടു മൂന്നു സ്ഥാനങ്ങളില്‍ യഥാക്രമം കൊക്കു വര്‍ഗക്കാരും കഷണ്ടി കൊക്കുകളുമാണ്. നേച്ചര്‍ സൊെസെറ്റിയും വനം വകുപ്പ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ സര്‍വേയിലാണു പക്ഷികളുടെ എണ്ണത്തിലെ വര്‍ധനവു കണ്ടെത്തിയത്.
പത്തു സെക്ടറുകളിലായി 50 ല്‍പരം പക്ഷി നിരീക്ഷകരും വനം വകുപ്പ് ഉദ്യോഗസ്ഥരും സര്‍വേയില്‍ പങ്കെടുത്തു.