കല്‍പ്പറ്റ: അനാഥാലയത്തിലെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ ലൈംഗീക പീഡനത്തിനിരയായ സംഭവത്തില്‍ കുടുതല്‍ പ്രതികളെന്ന് പോലീസ്.കല്‍പറ്റയ്ക്കു സമീപത്തെ അനാഥാലയത്തിലെ 15 വയസ്സിനുതാഴെയുള്ള കുട്ടികളാണു പീഡനത്തിനിരയായത്. ഹോസ്റ്റലിലേക്കു പോകും വഴിയായിരുന്നു പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. കടയിലേക്കു വിളിച്ചുവരുത്തിയാണ് പീഡനം. മുട്ടില്‍ യത്തീംഖാനയിലെ പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. പ്രാഥമിക അന്വേഷണത്തില്‍ യത്തീംഖാനയിലെ ആര്‍ക്കും പീഡനവുമായി ബന്ധമില്ലെന്നാണ് പൊലീസ് നല്‍കുന്ന സൂചന
ജനുവരി മുതലാണ് കുട്ടികള്‍ പീഡനത്തിനിരയായതെന്നാണ് പൊലീസ് നല്‍കുന്ന വിവരം. കേസില്‍ അഞ്ചു പ്രതികളുള്ളതായാണുള്ളത്. അനാഥാലയത്തിനു സമീപമുള്ള കടയിലെ ജീവനക്കാരായ യുവാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് റിപ്പോര്‍ട്ടുകള്‍. സംഭവത്തില്‍ ആറ് പേരെ പ്രതികളാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇവരെ കൂടാത കുട്ടികളെ കൂടുതല്‍ പേര്‍ പീഡിപ്പിച്ചിട്ടുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമാകുന്നത്.
ഹോസ്റ്റലിലേക്ക് പോകും വഴിയാണ് പെണ്‍കുട്ടികള്‍ പീഡനത്തിരയാക്കിയത്. പെണ്‍കുട്ടികളെ കടയിലേക്ക് വിളിച്ചുവരുത്തിയാണ് പീഡിപ്പിച്ചത്. യത്തീംഖാനയിലെ പെണ്‍കുട്ടികള്‍ താമസിക്കുന്ന ഹോസ്റ്റലിന് സമീപമാണ് ഈ കട. കടയില്‍ നിന്ന് ഒരു പെണ്‍കുട്ടി ഇറങ്ങി വരുന്നത് കണ്ട് സംശയം തോന്നിയ ഇവരെ പഠിപ്പിക്കുന്ന അദ്ധ്യാപകര്‍ വിവരം യത്തീംഖാന അധികൃതരെ അറിയിച്ചു. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് വിവരം പുറത്തായത്.
പിന്നാലെ യത്തീംഖാന അധികൃതര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസിന്റെ അന്വേഷണത്തിലാണ് എഴ് പെണ്‍കുട്ടികള്‍ പീഡനത്തിനിരയായതായി കണ്ടത്തിയത്. പീഡിപ്പിക്കപ്പെട്ടവരെല്ലാം 15 വയസില്‍ താഴെയുള്ളവരാണ്. യത്തീംഖാനയില്‍ നിന്ന് ഭക്ഷണം കഴിക്കാനായി ഹോസ്റ്റലിലേക്ക് പോകും വഴിയായായിരുന്നു പീഡനം. പെണ്‍കുട്ടികളെ പ്രതികള്‍ ഇവരെ പ്രലോഭിപ്പിച്ച് പിഡനത്തിനിരയാക്കിയെന്നാണ് പൊലീസ് നല്‍കുന്ന വിശദീകരണം.
ആദ്യ പീഡനത്തിന് ശേഷം ഇവരെ ഭീഷണിപ്പെടുത്തി പലതവണ പീഡനത്തിനിരയാക്കിയതായി പെണ്‍കുട്ടികള്‍ പറയുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളെ ജില്ലാ പൊലീസ് മേധാവി രാജ്പാല്‍ മീണയുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. പെണ്‍കുട്ടികള്‍ ചൂണ്ടിക്കാണിച്ചവരെ മുഴുവനും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്നാണ് വിവരം. പെണ്‍കുട്ടികള്‍ക്ക് അധികൃതര്‍ കൗണ്‍സിലിങ് നല്‍കി.