ഇന്ത്യന്‍ സേന എന്തിനും തയ്യാര്‍:62ല്‍ പാഠം പഠിച്ചതാണ്‌ ചൈനക്ക് താക്കീതുമായി അരുണ്‍ ജെയ്‌റ്റ്‌ലി

ന്യൂഡല്‍ഹി: ഞങ്ങൾ എന്തിനു തയ്യാർ .ഡോക്‌ലാം പ്രശ്‌നവുമായി ബന്ധപ്പെട്ട്‌ ഇന്ത്യ- ചൈന വാക്‌പോര്‌ തുരുന്നതിനിടെ ചൈനയ്‌ക്ക ശക്തമായ താക്കീതുമായി പ്രതിരോധമന്ത്രി അരുണ്‍ ജെയ്‌റ്റ്‌ലി രംഗത്തെത്തി. രാജ്യത്തെ സൈന്യം എന്തിനും തയ്യാറാണെന്നും ഏത്‌ വെല്ലുവിളിയും നേരിടാന്‍ സുസജ്ജമാണെന്നും അദ്ദേഹം പറഞ്ഞു. 1962ല്‍ നടന്ന ഇന്ത്യ-ചൈന യുദ്ധത്തില്‍ എല്ലാ പാഠങ്ങളും ഉള്‍ക്കൊണ്ടിട്ടുണ്ടെന്നും ജെയ്‌റ്റ്‌ലി ഓര്‍മപ്പെടുത്തി. ക്വിറ്റ്‌ ഇന്ത്യാ സമരത്തിന്റെ 75ാം വാര്‍ഷികത്തിന്റെ ഭാഗമായി രാജ്യസഭയില്‍ നടന്ന സംവാദത്തിനിടെയാണ്‌ ജെയ്‌റ്റ്‌ലി ഇക്കര്യങ്ങള്‍ വ്യക്തമാക്കിയത്‌. 1948 മുതല്‍ പാക്‌ അധീന കശ്‌മിര്‍ വീണ്ടെടുക്കണമെന്നാണ്‌ രാജ്യത്തെ ജനങ്ങളുടെയെല്ലാം ആഗ്രഹം. സ്വാതന്ത്ര്യാന്തരം നാം പ്രതിസന്ധി നേരിടുന്ന കാലത്ത്‌ കശ്‌മീരിനെ പിരിച്ചത്‌്‌ ഇന്ത്യയിലെ ജനങ്ങള്‍ക്ക്‌ മറക്കാന്‍ സാധിച്ചിട്ടില്ലെന്നും ജെയ്‌റ്റ്‌ലി പറഞ്ഞു.

നേരത്ത ഡോക് ലാം വിഷയത്തില്‍ നിലപാട് കടുപ്പിച്ച് ചൈന രംഗത്ത് വന്നിരുന്നു.. അതിര്‍ത്തിയില്‍ നിന്ന് ഇന്ത്യന്‍ സൈന്യം പിന്‍മാറാണമെന്ന് വീണ്ടും ചൈന ആവര്‍ത്തിച്ചിരുന്നു . ഇരുവിഭാഗങ്ങളും പ്രദേശത്ത് നിന്ന് പിന്‍മാറാണമെന്ന ഇന്ത്യയുടെ നിലപാട് തങ്ങള്‍ അംഗീകരിക്കില്ലെന്ന് ചൈന വ്യക്തമാക്കി. ഉത്തരാഖണ്ഡിലെ കാലാപാനിയിലോ കശ്‍മീരിലോ തങ്ങള്‍ പ്രവേശിച്ചാല്‍ എന്താവും ഇന്ത്യയുടെ നിലപാടെന്നും ചൈന ചോദിച്ചു. ഇന്ത്യന്‍ സൈന്യം നിരുപാധികം മേഖലയില്‍ നിന്നുംപിന്‍മാറാണം. അല്ലാത്തപക്ഷം അന്താരാഷ്‌ട്ര നിയമങ്ങള്‍ അനുസരിച്ചുള്ള ശക്തമായ നടപടികളുണ്ടാകും. സ്ഥിതിഗതികള്‍ എല്ലാം നിയന്ത്രണ വിധേയമാണെന്ന തരത്തിലുള്ള ഇന്ത്യന്‍ സര്‍ക്കാറിന്റെ പ്രചരണം അവസാനിപ്പിക്കണമെന്നും ചൈനീസ് നയതന്ത്ര ഉദ്യോഗസ്ഥ വാങ്ങ്വെന്‍ലി പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top