കൊച്ചി: വീട്ടില്‍ ഐശ്വര്യം കൊണ്ട് വരുന്ന അശ്വര്യ വസ്തുക്കൾ എന്താണെന്ന് തിരിച്ചറിയാം .ചൈനീസ് വാസ്തുശില്പ രീതിയായാണ് ഫെങ്- ഷ്വേ.ഭാരതത്തിനു ജ്യോതിഷം പോലെയാണ് ചൈനയ്ക്ക് ഫെങ്ഷുയി. കുടുംബങ്ങള്‍ക്ക് ഐശ്വര്യവും സമ്പദ്‌സമൃദ്ധിയും നല്‍കുന്ന ചിരിക്കുന്ന ബുദ്ധന്റെ പ്രതിമ ഫെങ്- ഷ്വേ വിശ്വാസങ്ങളിലുള്‍പ്പെടുന്നതാണ്. സ്വീകരണ മുറിയിലോ ഹാളിലോ മേശയ്ക്കു മുകളില്‍ സ്ഥാനം നോക്കി ചില പ്രതിമകള്‍ സ്ഥാപിച്ചാല്‍ വീടിന് ഐശ്വര്യം വരുമെന്ന ചൈനീസ് വിശ്വാസം മലയാളി കൂടി രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചതായാണ് ഈ ബുദ്ധ പ്രതിമകളുടെ പ്രചാരം കാണിക്കുന്നത് . കൗതുകത്തിന്റെ പേരില്‍ മലയാളികള്‍ ഷോ കേസില്‍ കുടിയിരുത്തിയ ബുദ്ധപ്രതിമ ക്രമേണ മലയാളിയുടെ വിശ്വാസത്തിലേയ്ക്കും കടന്നുവരുകയായിരുന്നു. ചിരിക്കുന്ന ഈ ബുദ്ധ പ്രതിമ സമ്പത്തുമായി വരുന്ന ഐശ്വര്യത്തിന്റെ പ്രതീകമായി മാറി.
സമ്പത്തും ഐശ്വര്യവും കൊണ്ടുവരുന്ന ചൈനീസ് ബുദ്ധന്‍ മലയാളികളുടെ വീടുകളില്‍ ഇപ്പോള്‍ സുപരിചിതമായിരിക്കുന്നു. സത്യത്തില്‍ ചൈനീസ് വിശ്വാസങ്ങളില്‍ നിന്ന് ബുദ്ധന്‍ മാത്രമല്ല മലയാളിയുടെ സൗഭാഗ്യ വിശ്വാസത്തില്‍ ചുവടുറപ്പിച്ചിരിക്കുന്നത് . മുക്കാലന്‍ തവളയും സൗ എന്ന ദിവ്യന്മാരും വ്യാളിയും ഫീനിക്‌സ് പക്ഷികളും വിന്‍ഡ് ഷൈമുകളുമെല്ലാം തന്നെ മലയാളിയുടെ പ്രിയപ്പെട്ട ചൈനക്കാരായി മാറികൊണ്ടിരിക്കുകയാണ്.
കേരളത്തിലെ വീടുകളിലും ഫ്‌ളാറ്റുകളിലും ഇപ്പോള്‍ ഫെങ്- ഷ്വേ സുപരിചിതമാണ്. വിപണിയിലും സജീവമാണ് പ്രതിമകള്‍.ജീവിത വിജയത്തിന് എന്തൊക്കെ തരാം ഫെങ്- ഷ്വേ വസ്തുക്കള്‍ വീടുകളില്‍ വെയ്ക്കണം എന്ന് ചോദിച്ചു വരുന്നവര്‍ ഇന്ന് ഏറുകയാണ് .ഇത് വീട്ടിലും ഓഫീസിലും സ്ഥാപിച്ചാല്‍ തടസങ്ങള്‍ മാറികിട്ടും എന്ന് പറയുന്ന അനുഭവവസ്തര്‍ ഏറെ .ചില ഫെങ്- ഷ്വേ വസ്തുക്കളെ നമുക്കും പരിചയപെടാം .
ഇതാണ് ചിരിക്കുന്ന ബുദ്ധന്റെ ഒരു രൂപം .മുന്‍വാതിലൂടെ കടന്നുവരുന്ന സമ്പത്തിന്റെയും നന്‍മയുടെയും ഊര്‍ജ്ജത്തെ ചിരിച്ചുകൊണ്ട് സ്വീകരിച്ച് വീടിന്റെ എല്ലാ ഭാഗങ്ങളിലും എത്തിക്കുകയാണ് ‘ലാഫിംഗ് ബുദ്ധ’ എന്ന ഫെംഗ്ഷൂയി ഭാഗ്യവസ്തു ചെയ്യുന്നത്. അശരണര്‍ക്കും രോഗികള്‍ക്കും ചിരിക്കുന്ന ബുദ്ധന്‍ ഗുണ ഫലം നല്‍കും. വീട്ടിലെ വിപരീത ഊര്‍ജ്ജത്തെ അകത്താക്കിയാണ് ബുദ്ധന്‍ കുടവയര്‍ നിറയ്ക്കുന്നത് എന്നും വിശ്വാസമുണ്ട്.
കരിയര്‍ ബുദ്ധന്‍ ജോലിയില്‍ ഉയര്‍ച്ചയ്ക്കും ശമ്പളവര്‍ധനവിനും ഐശ്വര്യത്തിനും എല്ലാം ദാ ഈ ബുദ്ധനെ ആണ് ഉപയോഗിക്കാറു .വീടിന്റെ വടക്ക് ഭാഗത്തായി ആണ് ഇത് പ്രതിഷ്ടിക്കേണ്ടത് .ബുദ്ധനെ തറയില്‍ നിന്ന് 30 ഇഞ്ച് ഉയരത്തില്‍ മാത്രമേ സ്ഥാപിക്കാവൂ.വീടിന്റെ വടക്ക് അല്ലെങ്കില്‍ വടക്ക് കിഴക്ക് വശത്ത് ഒഴുകുന്ന ജലാശയത്തിന്റെ ചിത്രങ്ങള്‍ വെയ്ക്കുന്നതും ഔദ്യോഗികപരമായി നല്ലതാണെന്ന് പറയപെടുന്നു .
മറ്റൊരു സൗഭാഗ്യദായക പ്രതിമയാണ് മുക്കാലന്‍ ചൈനീസ് തവള. വായില്‍ നാണയവുമായിരിക്കുന്ന ഒരുകാല്‍ മുറിഞ്ഞ തവളയാണിത്. വീട്ടിലേക്കു കയറുന്ന ഭാഗത്ത് വീടിനുള്ളിലേക്കു മുഖംതിരിച്ച് തവളയെ വച്ചാല്‍ സമ്പത്തു നിറയുമെന്നാണ് വിശ്വാസം. 30 രൂപമുതല്‍ 1000 രൂപവരെ വിലയുള്ള തവളകളാണു ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നത്.
ദീര്‍ഘായുസു നല്‍കാന്‍ ശേഷിയുള്ള മൂന്നു ചൈനീസ് സന്യാസികളുടെ പ്രതിമയാണു ദിവ്യത്വമുള്ള മറ്റു പ്രതിമകള്‍. സൗദി എന്നാണ് ഈ ദിവ്യന്മാരുടെ പ്രതിമകള്‍ അറിയപ്പെടുന്നത്. മൂന്നു പ്രതിമകളും ഒന്നിച്ചാണു വയ്‌ക്കേണ്ടത്. വ്യാളി, ഫീനിക്‌സ് പക്ഷികള്‍, വിന്‍ഡ് ഷൈമുകള്‍ എന്നിവയും വീടിനു ഭാഗ്യം പകരുമെന്നാണു വിശ്വാസം.ഈ ചൈനീസ് ഫെങ്- ഷ്വേ നാണയങ്ങള്‍ പേഴ്സ്സില്‍ സൂക്ഷിച്ചാല്‍ പേഴ്സ് ഒരിക്കലും കാലിയാകില്ല എന്നാണ് വിശ്വാസം .ആദ്യമായി പേഴ്സ് ഉപയോഗിക്കും മുന്പ് ഇത് പേഴ്സ്സില്‍ വെയ്ക്കുന്നതും ശുഭാമാണ് .
ഫെംഗ്ഷൂയി വസ്തുക്കള്‍ കടകളില്‍ ലഭ്യമായി തുടങ്ങിയപ്പോള്‍ മുതല്‍ ഏറ്റവും കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിക്കുന്ന ഇനമാണ് ചൈനീസ് മുള. ഇത് ഭാഗ്യ മുള അഥവാ “ലക്കി ബാംബൂ” എന്ന പേരിലാണ് ലഭിക്കുന്നത്.ഓഫീസുകളിലും വീടുകളിലും ഒരുപോലെ സൂക്ഷിക്കാവുന്ന ഭാഗ്യ വസ്തുവാണ് ചൈനീസ് ഭാഗ്യ മുള. ഇത് ഉള്ള സ്ഥലത്ത് മാനസിക പിരിമുറുക്കം ലഘൂകരിക്കപ്പെടുമെന്നും നല്ല ഊര്‍ജ്ജ പ്രവാഹമുണ്ടാവുമെന്നുമാണ് വിശ്വാസം.
ലാഫിംഗ് ബുദ്ധ അഥവാ ചിരിക്കുന്ന ബുദ്ധന്‍ ഇദ്ദേഹത്തെ നമ്മള്‍ മിക്കപ്പോഴും കണ്ടിട്ടുണ്ടാകും .ഇപ്പോള്‍ ഒട്ടുമിക്ക കടകളിലും പ്രവേശനകവാടത്തില്‍ നമ്മെ സ്വാഗതം അരുളുന്നതു ഈ ബുദ്ധന്‍ തന്നെ .മലയാളിയുടെ സൗഭാഗ്യവിശ്വാസങ്ങളില്‍ ഇപ്പോള്‍ പ്രധാനിയാണ് ഈ ചിരിക്കുന്ന ബുദ്ധന്‍ .കുറെ നാളുകളായി മലയാളികളുടെ സൗഭാഗ്യ ചിന്തകളില്‍ ഈ ചിരിക്കുന്ന ബുദ്ധനും ചില ചൈനീസ് വിശ്വാസങ്ങളും കടന്നുവന്നിട്ട് .