
തിരുവനന്തപുരം: വാഹനം ഓടിക്കുന്നവര്‍ മാത്രമല്ല പിന്‍സീറ്റില്‍ ഇരിയ്ക്കുന്നവരും സുരക്ഷയാക്കായി ഹെല്‍മറ്റ് ധരിക്കണമെന്ന് നിര്‍ദേശിച്ച് ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍. ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സച്ചിന്‍ യുവതികളെ ഉപദേശിക്കുന്ന വിഡിയോ പുറത്തുവിട്ടത്. കേരളത്തിലെത്തിയ സച്ചിന്‍ മലയാളി യുവതിക്കാണ് ഉപദേശം നല്‍കിയത്.
ഇരുചക്ര വാഹനത്തില്‍ യാത്ര ചെയ്യുന്നവര്‍ തങ്ങളുടെ സുരക്ഷയ്ക്കായാണ് ഹെല്‍മറ്റ് ധരിക്കുന്നത്. വാഹനമോടിക്കുന്നവര്‍ മാത്രം ഹെല്‍മെറ്റ് ധരിച്ചാല്‍ പോരാ മറിച്ച് പിന്നിലിരിക്കുന്നവരും നിര്‍ബന്ധമായി ഹെല്‍മറ്റ് ധരിക്കണമെന്ന് സച്ചിന്‍ പറയുന്നു. അപകടമുണ്ടായാല്‍ രണ്ടുപേര്‍ക്കും ഒരുപോലെ പരിക്കുപറ്റുമെന്നും സച്ചിന്‍ യുവതിയോട് പറയുന്നുണ്ട്.
ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്‌സിനു പിന്തുണ തേടിയാണ് ടീം ഉടമയും മുന്‍ ക്രിക്കറ്റ് താരവുമായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ കേരളത്തിലെത്തിയത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് പിന്തുണ തേടാനും ഐഎസ്എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കാനും കൂടിയാണ് സച്ചിന്‍ കേരളത്തിലെത്തിയത്.