വ്യാജ ബിരുദ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുന്ന വെബ്‌സൈറ്റുകള്‍ വ്യാപകം. ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വ്യാജ സര്‍ട്ടിഫിക്കറ്റ്. പേരും വിവരങ്ങളും ഒപ്പം പറയുന്ന പണവും അടച്ചാല്‍ ദിവസങ്ങള്‍ക്കകം വ്യാജ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തും. ഓരോ സര്‍വകലാശാലയുടെയും സീല്‍, വിസിയുടെ ഒപ്പ്, അച്ചടിശൈലി, എന്നിവ കൃത്യമായി പകര്‍ത്തിയാണ് വ്യാജന്റെ നിര്‍മാണം.
വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ക്കായി തട്ടിപ്പുകാര്‍ ആശ്രയിക്കുന്നത് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളെയാണ്. രാജ്യത്തെ ഏത് സര്‍വകലാശാലയുടെ പേരിലും അവര്‍ സര്‍ട്ടിഫിക്കറ്റ് അടിച്ച് നല്‍കും അതിന് പണം നല്‍കണം.
സര്‍ട്ടിഫിക്കറ്റില്‍ വേണ്ട സര്‍വകലാശാലയുടെ പേര്, ഏത് കോഴ്‌സ് വര്‍ഷം മറ്റെന്തെങ്കിലും വിവരങ്ങള്‍ ഉള്‍പ്പെടുത്തണോ ഇതെല്ലാം വെബ്‌സൈറ്റില്‍ ഇടമുണ്ട്. അത് കഴിഞ്ഞാല്‍ മേല്‍വിലാസം നല്‍കാം പണം അടയ്ക്കാം. ഇതെല്ലാം കഴിഞ്ഞാല്‍ പത്ത് പതിനഞ്ച് ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ട്ടിഫിക്കറ്റ് വീട്ടിലെത്തിക്കുമെണ് വാഗ്ദാനം.