കേരള സര്‍ക്കാര്‍ വെബ്സൈറ്റ് പാക് അനുകൂലികള്‍ ഹാക്ക് ചെയ്തു;വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന് സംശയം

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ഹാക്ക് ചെയ്തു.കേരള സര്‍ക്കാരിന്റെ  http://www.kerala.gov.in എന്ന വെബ്‌സൈറ്റാണ് പാക് അനുകൂലികള്‍ ഹാക്ക് ചെയ്തത്. പാകിസ്താന്‍ അനുകൂല സംഘടന ഹാക്ക് ചെയ്‌തെന്നു കാട്ടി പാക് അനുകൂല മുദ്രാവാക്യങ്ങളും ദേശീയ പതാക കത്തിക്കുന്ന ചിത്രവുമാണ് വെബ്‌സൈറ്റിന്റെ ഹോം പേജില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഇന്നലെ രാത്രിയോ ഇന്നു പുലര്‍ച്ചെയോ ആയിരിക്കാം വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടതെന്നു കരുതുന്നു. തിരുവനന്തപുരം പി എം ജിയില്‍ കെല്‍ട്രോണിന്റെ നിയന്ത്രണത്തിലുള്ള സ്‌റ്റേറ്റ് ഡേറ്റാ സെന്റര്‍ ഒന്നില്‍ ഹോസ്റ്റ് ചെയ്തിരിക്കുന്ന വെബ്‌സൈറ്റാണ് ഹാക്ക് ചെയ്തത്.

HAKKവെബ്‌സൈറ്റില്‍നിന്നു വിവരങ്ങള്‍ നഷ്ടമായിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. സംസ്ഥാനസര്‍ക്കാരിന്റെ വെബ് സൈറ്റില്‍ അടുത്തകാലത്തൊന്നും സൈബര്‍ ആക്രമണം നടന്നതായി സൂചനയില്ല. പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്ക സന്ദര്‍ശിക്കുന്ന സാഹചര്യത്തില്‍ രാജ്യത്തെ ഒരു സംസ്ഥാന സര്‍ക്കാരിന്റെ വെബ്‌സൈറ്റ് ഹാക്ക് ചെയ്യപ്പെട്ടത് അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്. ഫൈസല്‍ എന്നയാളുടെ പേരിലാണ് ഹാക്കിംഗ് നടന്നിരിക്കുന്നത്. പാക് സൈബര്‍ അറ്റാക്കര്‍ ടീമാണ് ഹാക്ക് ചെയ്തിരിക്കുന്നതെന്നും സുരക്ഷ എന്നത് മിഥ്യയാണെന്ന് അര്‍ഥം വരുന്ന സെക്യൂരിറ്റി ഈസ് ആന്‍ ഇല്യൂഷന്‍ എന്ന വാചകങ്ങളും സൈറ്റിന്റെ ഹോം പേജില്‍ കാണാം. http://www.faisal1337.com എന്ന വെബ്‌സൈറ്റ് വിലാസവും ചേര്‍ത്തിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള ചെന്നൈ കസ്റ്റംസിന്റെ വെബ്‌സൈറ്റും കഴിഞ്ഞ ദിവസം ഹാക്ക് ചെയ്യപ്പെട്ടിരുന്നു. ഇതിനു പിന്നിലും ഇയാള്‍ തന്നെയായിരുന്നു.

 

Top