അച്ഛനുമായി ഉപയോഗിച്ച ഉറകള്‍ മകള്‍ക്ക് വിവാഹ സമ്മാനമായി നല്‍കിയ ഒരമ്മ; സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്ന ഒരു സമ്മാനം

ന്യൂയോര്‍ക്ക്: ഒരു വിവാഹത്തിന് എന്തെല്ലാം സമ്മാനങ്ങള്‍ കിട്ടുമെന്നാണ് നിങ്ങള്‍ പ്രതീക്ഷിക്കുക? ഇന്നത്തെ ന്യൂജന്‍ കല്യാണ സമ്മാനങ്ങള്‍ പലര്‍ക്കും ചിന്തിക്കാന്‍ തന്നെ കഴിയില്ല. എന്നാല്‍ അതിനെയെല്ലാം കവച്ച വയ്ക്കുന്ന വിവാഹ സമ്മാനം അമ്മയില്‍ നിന്നും ലഭിച്ച ഒരു യുവതിയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ താരം. വെഡിങ് ഷെയ്മിങ് ഫേസ്ബുക്ക് ഗ്രൂപ്പിലുടെ അഷ്‌ലെ എന്ന യിവതിയാണ് തനിക്ക് അമ്മ സമ്മാനിച്ച വിചിത്രമായ പ്രസന്റെഷനെക്കുറിച്ച് വെളിപ്പെടുത്തിയത്.

തന്റെ അച്ഛനുമായി ഉപയോഗിച്ച ഗര്‍ഭനിരോധന ഉറകള്‍ കഴുകി പായ്ക്ക് ചെയ്ത് തനിക്ക് വിവാഹ സമ്മാനമായി നല്‍കിയിരുന്നത് തന്റെ രണ്ടാനമ്മയായിരുന്നുവെന്നാണ് അഷ്‌ലെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. ഈ ഫേസ്ബുക്ക് ഗ്രൂപ്പില്‍ വിചിത്രമായ വിവാഹ സമ്മാനങ്ങള്‍ ചര്‍ച്ചയായപ്പോള്‍ ഇപ്പോഴും മറക്കാനാവാത്ത അനുഭവം വ്യക്തമാക്കി അഷ്‌ലെ രംഗത്തെത്തിയിരിക്കുകയാണ്. വിവാഹത്തിന് ലഭിക്കുന്ന സമ്മാനങ്ങളെ വളരെ അപൂര്‍വമായിട്ടാണ് മിക്കവരും വിലയിരുത്തുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തിലെ ഏറ്റവും നീചമായ വിവാഹ സമ്മാനായിട്ടാണ് ഇത് വിലയിരുത്തപ്പെട്ടിരിക്കുന്നത്. ഈ ബോക്‌സ് ലഭിച്ചപ്പോള്‍ താന്‍ കൗതുകപൂര്‍വമായിരുന്നു തുറന്നിരുന്നതെന്നും തുടര്‍ന്ന് അതിനകത്തെ ഗിഫ്റ്റുകള്‍ കണ്ട് ഞെട്ടിപ്പോയെന്നും അഷ്‌ലെ വെളിപ്പെടുത്തുന്നു. ഇതിന് 15 ഡോളര്‍ വിലയുണ്ടെന്നും അതിനാല്‍ ഇത് പാഴാക്കാനാഗ്രഹിക്കുന്നില്ലെന്നുമുള്ള ഒരു കുറിപ്പും ഈ സമ്മാനത്തിനൊപ്പമുണ്ടായിരുന്നുവെന്നും അഷ്‌ലെ ഓര്‍ക്കുന്നു. 10 വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ഈ ഞെട്ടിപ്പിക്കുന്ന സമ്മാനം തനിക്ക് ലഭിച്ചിരുന്നതെങ്കിലും അതിന്റെ ഞെട്ടലില്‍ നിന്നും അറപ്പില്‍ നിന്നും ഇപ്പോഴും മോചിതയാവാന്‍ സാധിച്ചിട്ടില്ലെന്നാണ് ഈ സ്ത്രീ വിശദീകരിച്ചിരിക്കുന്നത്.

ഈ സമ്മാന ബോക്‌സിന് പുറത്ത് അച്ഛന്റെ കൈപ്പത്തി പതിഞ്ഞ പാടുണ്ടായിരുന്നുവെന്നും ഈ സ്ത്രീ വെളിപ്പെടുത്തുന്നു. എന്നാല്‍ തന്റെ ഭാര്യ നെറികെട്ട രീതിയില്‍ ഈ സമ്മാനം മകള്‍ക്കേകുമെന്ന് അച്ഛന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരിക്കില്ലെന്നും അഷ്‌ലെ അഭിപ്രായപ്പെടുന്നു. അച്ഛനുമായി വളരെ അടുത്ത ബന്ധമുള്ളതിനാല്‍ അച്ഛന് വിഷമമാകുമെന്നതിനാല്‍ ഇക്കാര്യം അദ്ദേഹത്തോട് അഷ്‌ലെ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.തനിക്ക് ഇത്തരത്തില്‍ ലഭിച്ച അപൂര്‍വ സമ്മാനത്തെക്കുറിച്ച് വെളിപ്പെടുത്തി അഷ്‌ലെ ഇട്ട ഈ പോസ്റ്റിന് ഓണ്‍ലൈന്‍ യൂസര്‍മാര്‍ പല തരത്തിലാണ് പ്രതികരിച്ചിരിക്കുന്നത്.

ഇത്തരത്തിലുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുന്നത് ലജ്ജാകരമാണെന്നാണ് ചിലര്‍ വിമര്‍ശിച്ചിരിക്കുന്നത്. ഇത് തുറന്ന് പറയാന്‍ അഷ്‌ലെ കാണിച്ച ആര്‍ജവത്തെ നിരവധി പേര്‍ പ്രശംസിച്ചു. തങ്ങള്‍ക്ക് ലഭിച്ച വ്യത്യസ്തമായ വിവാഹസമ്മാനങ്ങളെക്കുറിച്ച് വെളിപ്പെടുത്തി നിരവധി പേരാണ് ഈ ഫേസ്ബുക്ക് ഗ്രൂപ്പിലൂടെ രംഗത്തെത്തിയിരിക്കുന്നത്.

Top