വോട്ടര്‍ ഐഡി പോലൊരു കല്യാണക്കുറി; ലക്ഷ്യം തെരഞ്ഞെടുപ്പ് അവബോധം സൃഷ്ടിക്കല്‍

കര്‍ണാടകയിലെ ഒരു പൊതുപ്രവര്‍ത്തകന്‍ തന്റെ വിവാഹ ക്ഷണക്കത്ത് വോട്ടര്‍ ഐഡി പോലെയാണ് തയ്യാറാക്കിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാനാണ് സിദ്ധപ്പ ദൊഡ്ഡാച്ചിക്കന്നവര്‍ എന്നയാള്‍ കല്യാണക്കുറി വോട്ടര്‍ ഐഡി രൂപത്തിലാക്കിയത്. ഐഡിയിലെ പോലെ കല്യാണക്കുറിയില്‍ വരന്റെയും വധുവിന്റെയും ഫോട്ടോയും നല്‍കിയിട്ടുണ്ട്. ഐഡിയില്‍ കാണുന്ന പോലെ യുണീക് നമ്പറും നല്‍കിയിട്ടുണ്ട്-‘SJMRG27042018’. വധുവിന്റെയും വരന്റെയും പേരുകളിലെ അക്ഷരങ്ങള്‍ കൂട്ടിക്കലര്‍ത്തിയും വിവാഹ തീയതി ചേര്‍ത്തുമാണ് യുണീക് നമ്പര്‍ ഉണ്ടാക്കിയിരിക്കുന്നത്. വിവാഹ തീയതിയും സമയവും സ്ഥലവും ആദ്യ പേജിലാണ് നല്‍കിയിരിക്കുന്നത്. 1200ഓളം കാര്‍ഡുകളാണ് അച്ചടിച്ചിരിക്കുന്നത്. ഹവേരി ഡെപ്യൂട്ടി കമ്മീഷണര്‍ ഡോ.വെങ്കിടേഷ്, എസ്പി ഡോ.കെ.പരശുരാമ എന്നിവര്‍ക്കും ക്ഷണക്കത്ത് നല്‍കിയിട്ടുണ്ട്. ഗോവയിലെ വാസ്‌കോ റെയില്‍വേയില്‍ ജീവനക്കാരനാണ് സിദ്ധപ്പ. കന്നഡ ഭാഷ പ്രോത്സാഹിപ്പിക്കുന്നതിനായി മുമ്പ് സിദ്ധപ്പ പ്രവര്‍ത്തിച്ചിട്ടുണ്ട്. കന്നഡ പ്രോത്സാഹിപ്പിക്കുന്നതിനായി തന്റെ വിവാഹത്തില്‍ എന്തെങ്കിലും വേറിട്ട കാര്യം ചെയ്യണമെന്നും ആഗ്രഹമുണ്ടായിരുന്നതായി സിദ്ധപ്പ പറഞ്ഞു. കര്‍ണാടക തെരഞ്ഞെടുപ്പ് അടുത്തുവരുന്നതിനാല്‍ തെരഞ്ഞെടുപ്പ് അവബോധം ജനങ്ങളില്‍ സൃഷ്ടിക്കാന്‍ വോട്ടര്‍ ഐഡി പോലെ വിവാഹക്ഷണക്കത്ത് തയ്യാറാക്കാന്‍ സുഹൃത്തക്കളാണ് സിദ്ധപ്പയോട് പറഞ്ഞത്. തെരഞ്ഞെടുപ്പ് കമ്മീഷന്‍ എന്ന് എഴുതുന്നതിന് പകരം ദേശീയചിഹ്നമാണ് ആ സ്ഥാനത്ത് നല്‍കിയത്. വിവാഹവേദി, ടെലിഫോണ്‍ നമ്പര്‍ തുടങ്ങിയവയാണ് രണ്ടാമത്തെ പേജില്‍ നല്‍കിയിരിക്കുന്നത്. രക്തദാനത്തിന്റെ പ്രാധാന്യത്തെ കുറിച്ചും കാര്‍ഡില്‍ സന്ദേശം നല്‍കിയിട്ടുണ്ട്. ഏപ്രില്‍ 27നാണ് സിദ്ധപ്പയുടെയും ജ്യോതിയുടെയും വിവാഹം.

22

Top