
വിവാഹ വീഡിയോകള്‍ വെറൈറ്റി ആക്കാന്‍ ഇക്കാലത്തെ ഫോട്ടോഗ്രാഫര്‍മാര്‍ കാട്ടിക്കൂട്ടുന്ന വേലത്തരങ്ങള്‍ അനവധിയാണ്. ജീവിതത്തിലെ ആ അമൂല്യ നിമിഷം വ്യത്യസ്തമായി ഓര്‍മ്മയില്‍ സൂക്ഷിക്കാന്‍ വധൂ വരന്മാരും ആ കല്ല്യാണ വേഷവും പൊക്കിപ്പിടിച്ച് ഏത് കാട്ടിലും കരിയിലും കയറാന്‍ ഒട്ടും മടികാണിക്കില്ല. എങ്ങനെയും തങ്ങളുടെ കല്ല്യാണ വീഡിയോ വൈറല്‍ ആക്കുക അത് മാത്രമാണ് ഇരു കൂട്ടരുടെയും ലക്ഷ്യം.
ഇപ്പോള്‍ ഇതാ സമൂഹമാധ്യമങ്ങളില്‍ ഏറ്റവും വൈറലായി പ്രചരിക്കുന്ന ഒരു കല്ല്യാണ വീഡിയോ ആണ് ഏവരുടെയും സംസാര വിഷയം. പക്ഷേ സാഹസികത നിറഞ്ഞതോ വ്യത്യസ്തമായതോ ആയ ഫോട്ടോ ഷൂട്ട് അല്ല ഈ വീഡിയോയുടെ പ്രശസ്തിക്കു കാരണം. നവദമ്പതികളില്‍നിന്നു മരണം തെന്നിമാറുന്ന ഞെട്ടിക്കുന്ന ദൃശ്യമാണ് ആ വീഡിയോയിലുള്ളത്.
സംഭവം നടന്നത് അമേരിക്കയിലാണ്. അമേരിക്കന്‍ സ്വദേശികളായ നവവരന്‍ ലൂക്കാസും നവവധു ചെയ്യന്നയും ആണ് വിവാഹ ഷൂട്ടിംഗിനിടെയുണ്ടായ അപകടത്തില്‍നിന്നു തലനാരിഴയ്ക്കു രക്ഷപ്പെട്ടത്. പള്ളിയിലെ വിവാഹ ചടങ്ങുകള്‍ പൂര്‍ത്തിയായ ശേഷം വീഡിയോഗ്രാഫറുടെ നിര്‍ദേശമനുസരിച്ച് കല്ല്യാണ വീഡിയോ ഹരിതാഭമാക്കാന്‍ അടുത്തുള്ള പക്ഷിസങ്കേതത്തിലെത്തിയതാണ് ഇവര്‍. പ്രകൃതിരമണീയമായ പശ്ചാത്തലത്തില്‍ മരത്തണലില്‍ ഇരുന്നു കിന്നാരം പറയുന്ന നവദമ്പതികളുടെ ദൃശ്യം പകര്‍ത്താന്‍ ഉദ്ദേശിച്ച് ക്യാമറമാന്‍ ഇരുവരെയും ഒരു മരത്തണലില്‍ കൊണ്ടിരുത്തി. ക്യാമറമാന്‍ ആക്ഷന്‍ പറഞ്ഞതും ലൂക്കാസും ചെയ്യന്നയും അഭിനയം തുടങ്ങി.
പെട്ടെന്നാണ് മുകളില്‍നിന്നു വലിയൊരു മരക്കൊമ്പ് അടര്‍ന്നു താഴേക്കു പതിച്ചത്. മരച്ചില്ലകളില്‍ തട്ടിയുലയുന്ന ഇരുമ്പല്‍ ശബ്ദം കേട്ടതിനാല്‍ ഇരുവരും ഞൊടിയിടയില്‍ ഓടിമാറിയത് കൊണ്ട് കല്ല്യാണ ദിവസം തന്നെ സംഭവിക്കാന്‍ പോയ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി. സംഭവത്തില്‍ ആകെ വിരണ്ടുപോയ നവവധു ഇനി ഷൂട്ടൊന്നും വേണ്ടേ, ജീവന്‍ മതി എന്ന നിലപാടിലാണിപ്പോള്‍.