നവവധുവിന് മുന്നില്‍ തുണിയുരിഞ്ഞ് തുള്ളി വരന്‍റെ പേക്കൂത്ത്

ഇന്നത്തെ കാലത്ത് വിവാഹത്തിന്‍റെ പേരില്‍ പല കോമാളിത്തരവും കാണിച്ച് കൂട്ടാറുണ്ട്. തമാശയ്ക്ക് കാട്ടിക്കൂട്ടുന്നത് പൊതുവെ പഴയ തലമുറയിലെ ആള്‍ക്കാര്‍ക്ക് പിടിക്കാറില്ല. എന്നാല്‍ ഇപ്പോഴത്തെ ഒരു ആഘോഷം പുതു തലമുറയ്ക്കും അത്ര രസിച്ചിട്ടില്ല. വിവാഹശേഷം പെട്ടിയോട്ടയില്‍ കയറ്റിയാണ് വരനെയും വധുവിനെയും വരന്റെ സുഹൃത്തുക്കള്‍ കൊണ്ടുപോയത്.

പച്ചയും പള്ളയും നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ശബ്ദത്തില്‍ വെച്ച പാട്ടിനകമ്പടിയോടെയാണ് വരനെയും വധുവിനെയും വിവാഹ ശേഷം കൊണ്ടുപോയത്. ഗാനത്തിനൊത്ത് വരന്‍ തുള്ളാന്‍ തുടങ്ങി. ഇതിനിടെ ഷര്‍ട്ടും അയച്ചു. എന്നാല്‍ അപ്രതീക്ഷിതമായി മുണ്ടും ഊരി പോയി. ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനത്തിനാണ് ഇടയൊരുക്കിയിരിക്കുന്നത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Top