വിവാഹ ബന്ധം തകർന്നതോടെ അവസരം നിഷേധിക്കപ്പെട്ട് മധുവാര്യർ: ഒരു വർഷത്തോളമായി വെള്ളിത്തിരയിൽ വിലക്ക്

സ്വന്തം ലേഖകൻ

കൊച്ചി: രണ്ടു വർഷം മുൻപ് ദിലീപ് – മഞ്ജുവാര്യർ ബന്ധം വേർപ്പിരിഞ്ഞതോടെ വെള്ളിത്തിരയിൽ നിന്നു പുറത്തായത് മധുവാര്യർ എന്ന നടനും നിർമാതാവുമാണ്. ദിലീപ് ചിത്രങ്ങൾക്കു വേണ്ടി പണം മുടക്കിയിരുന്ന മധുവാര്യർക്കു 2012 നു ശേഷം ഒരൊറ്റ ചിത്രത്തിൽ പോലും മുഖംകാണിക്കാനോ, പണം മുടക്കാനോ സാധിച്ചിട്ടില്ലെന്നു മഞ്ജുവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

Also Read :എന്റെ മാറിടവും ചുണ്ടുകളും ഉടന്‍ വികസിക്കും;അതു കഴിഞ്ഞാല്‍ സിനിമയിലെത്തും …നടിയാകാനുള്ള യോഗ്യതകള്‍ നേടിക്കഴിഞ്ഞുവെന്ന് തൃശാല.
2004 ൽ വാണ്ടഡ് എന്ന സിനിമയിലൂടെ നായക തുല്യകഥാപാത്രത്തെ ചെയ്താണ് മധുവാര്യർ മലയാള സിനിമയിലേയ്ക്കു കടന്നു വന്നത്. പിന്നീട്, 2012 വരെയുള്ള കാലഘട്ടത്തിലാണ് മുപ്പതിലേറെ സിനിമകളിൽ മധുവാര്യർ പ്രതിഭ തെളിയിച്ചത്. എന്നാൽ, മഞ്ജു വാര്യരും ദിലീപും തമ്മിലുള്ള ബന്ധത്തിൽ വിള്ളലുകൾ കണ്ടു തുടങ്ങിയ 2012 നു ശേഷം പുറത്തിറങ്ങിയ ഒരൊറ്റ ചിത്രത്തിൽ പോലും മധുവാര്യരുടെ മുഖം പതിഞ്ഞില്ല. ഇതിനിടെ പത്തിലേറെ ചിത്രങ്ങൾ ദിലീപിനു വേണ്ടി മധുവാര്യർ നിർമിക്കുകയും ചെയ്തിരുന്നു. 2014 ൽ ദിലീപും മഞ്ജുവും തമ്മിലുള്ള ബന്ധം പൂർണമായി പിരിഞ്ഞതിനു ശേഷം പുറത്തിറങ്ങിയ ഒരൊറ്റ ചിത്രത്തിൽ പോലും മധുവാര്യർക്കു മുഖം കാണിക്കാൻ പോലും സാധിച്ചിട്ടില്ല.
മഞ്ജു ദിലീപ് ബന്ധം പിരിഞ്ഞതോടെ ദിലീപ് തന്നെ ഇടപെട്ട് മധുവാര്യരെ സിനിമയിൽ നിന്നു വിലക്കുകയായിരുന്നു എന്ന സൂചനയാണ് ലഭിക്കുന്നത്. ഏറ്റവും അവസാനമായി ദിലീപിന്റെ സൂപ്പർ ഹിറ്റായി മാറിയ മായാമോഹിനി നിർമിച്ച മധുവാര്യർ പിന്നിട് സിനിമകളിൽ നിന്നും അപ്രതീക്ഷിതമായി പുറത്താകുകയായിരുന്നു.

Top