വനാവകാശ നിയമപ്രകാരം ഭൂമിക്ക് വേണ്ടിയുള്ള ആദിവാസികളുടെ അപേക്ഷകൾ തീർപ്പാക്കാത്ത സാഹചര്യത്തിൽ
അട്ടപ്പാടിയിലെ ആദിവാസികൾക്ക് കൃഷിക്കും പാർപ്പിടത്തിനും വേണ്ടി ആവശ്യമായ ഭൂമി നൽകിയില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നടത്തുമെന്ന്
വെൽഫെയർ പാർട്ടി ജില്ലാ എക്സിക്യൂട്ടീവ് വ്യക്തമാക്കി.
സംസ്ഥാനത്തെ പൊതു ഭൂമി സർക്കാറിന്റെയും ഭരിക്കുന്ന പാർട്ടികളുടെയും മൗനാനുവാദത്തോടെ കുത്തക കമ്പനികൾക്കും മുതലാളിമാർക്കും യഥേഷ്ടം ഉപയോഗിക്കാനും കയ്യേറാനും സംസ്ഥാനത്ത് അട്ടപ്പാടി അടക്കമുള്ള ജില്ലയിലെ പല മേഖലകളിലും ഭൂമി അന്യാധീനപ്പെടുത്താനുമുളള കൊണ്ടു പിടിച്ച ശ്രമമാണ് ഭൂ മാഫിയയും ഭരണവർഗ്ഗവും നടത്തുന്നതെന്നും ഇത് അനുവധിക്കുകയില്ലെന്നും, വിഷയത്തിൽ അട്ടപ്പാടിയിലെ ആദിവാസികളുടെ ഭൂസമരങ്ങൾക്ക് പിന്തുണ നൽകുമെന്നും ജില്ലാ പ്രസിഡന്റ് പി.എസ് അബുഫൈസൽ പ്രസ്താവിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി മോഹൻദാസ് പറളി, വൈസ് പ്രസിഡന്റ്മാരായ എ. ഉസ്മാൻ , പി. ലുഖ്മാൻ ,
സെക്രട്ടറിമാരായ ദിൽഷാദലി, കെ.വി. അമീർ , ട്രഷറർ അബ്ദുൽ മജീദ്, അംഗങ്ങളായ നൗഷാദ് പറളി, റിയാസ് ഖാലിദ്, സുലൈമാൻ എന്നിവർ എക്സിക്യൂട്ടീവ് യോഗത്തിൽ സംസാരിച്ചു.
Tags: welfareparty