വിവാഹമോചിതയായി എന്നുള്ള വാര്‍ത്തകള്‍ക്കായി കാത്തിരിക്കുന്നുവെന്ന് ശ്വേതാമേനോന്‍

കൊച്ചി: നിരന്തരം വ്യാജ വാര്‍ത്തകള്‍ കണ്ട് അടുത്ത വാര്‍ത്തക്കായി കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്‍.
താന്‍ വിവാഹമോചിതയായി എന്ന വാര്‍ത്ത ഇനി എന്നാണ് വരുന്നതെന്നു കാത്തിരിക്കുകയാണെന്ന് നടി ശ്വേതാ മേനോന്‍. കഴിഞ്ഞ ജൂണില്‍ വിവാഹമോചിതയായ ശേഷം പിന്നെ ഇതുവരെ താന്‍ വിവാഹമോചിതയായിട്ടില്ല. ഇനി അടുത്തത് എന്നാണെന്ന് കാത്തിരിക്കുകയാണ്.- പറയുന്നത് ശ്വേത മേനോനാണ് പറയുന്നത്.

കാരണം മറ്റൊന്നുമല്ല, ശ്വേത വിവാഹ മോചിതയാകുന്നു എന്ന് സോഷ്യല്‍ മീഡിയയില്‍ നിരന്തരമായി വ്യാജ പ്രചരണങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു പ്രതികരണം അവര്‍ നടത്തിയത്.
ശ്വേത മേനോന്‍ വിവാഹ മോചിതയായി എന്ന തരത്തില്‍ ഇടയ്ക്കിടെ സോഷ്യല്‍ മീഡിയ പ്രചരിപ്പിക്കാറുണ്ട്. അവസാനം ഞാന്‍ വിവാഹ മോചിതയായത് കഴിഞ്ഞ ജൂണിലാണ്. ഗള്‍ഫ് ഷോക്ക് പോയപ്പോള്‍ ഷാജോണാണ് വാര്‍ത്ത കാണിച്ചു തന്നത്. ഇതു കണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ഉടന്‍ തന്നെ ഭര്‍ത്താവിനെ ഫോണ്‍ ചെയ്ത് കാര്യം അറിയിക്കുകയും ചെയ്തെന്നു ശ്വേത പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

അതിനുശേഷം പിന്നെ താന്‍ വിവാഹമോചിതയായിട്ടില്ല. ഇപ്പോള്‍ അടുത്ത വിവാഹ മോചനം എന്നാണെന്ന് കാത്തിരിക്കലാണ് തന്റെയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോന്റെയും ഞങ്ങളുടെ പ്രധാന ഹോബിയെന്നും താരം പറയുന്നു. ആദ്യമൊക്കെ വ്യാജ വാര്‍ത്തകളോടു ശ്വേതയും ഭര്‍ത്താവ് ശ്രീവത്സന്‍ മേനോനും രൂക്ഷമായാണ് പ്രതകരിച്ചിരുന്നത്. ഇപ്പോള്‍ അതില്ല. ഇപ്പോള്‍ ഇതെല്ലാം കണ്ട് ചിരിക്കുകയാണെന്ന് ശ്വേത മേനോന്‍ പറയുന്നു.

Top