തിമിംഗല ഛര്‍ദ്ദി കടത്താൻ ശ്രമം കണ്ണൂരിൽ രണ്ടുപേര്‍ പിടിയിൽ

കണ്ണൂര്‍ :
തിമിംഗല ഛര്‍ദ്ദിയുമായി രണ്ടുപേര്‍ കണ്ണൂരില്‍ പിടിയിലായി. ഇസ്മയില്‍ , അബ്ദുള്‍ റഷീദ് എന്നിവരാണ് അറസ്റ്റിലായത്.വിദേശ രാജ്യങ്ങളിലെ സുഗന്ധ ലേപനങ്ങളിലാണ് തിമിംഗലത്തിന്റെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് പ്രധാനമായും ഉപയോഗിക്കുന്നത്.

വൈല്‍ഡ് ലൈഫ് പ്രൊട്ടക്ഷന്‍ ആക്ടിന്റെ ഷെഡ്യൂള്‍ രണ്ടില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ വസ്തു കൈവശം വയ്‌ക്കുന്നത് ശിക്ഷാര്‍ഹമാണ്. കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നീ പേരുകളിലാണ് സ്‌പേം തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആംബര്‍ഗ്രിസ് അറിയപ്പെടുന്നത്. അത്യപൂര്‍വമാണിത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കോടികളാണ് ഈ ആംബര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക. തിമിംഗലം ഛര്‍ദിക്കുമ്പോള്‍ ആദ്യം ദ്രവമായിട്ടാണ് ഇത് കാണപ്പെടുന്നത്. രൂക്ഷമായ ഗന്ധവും അപ്പോള്‍ ഇതിനുണ്ടാകും.
പിന്നീടാണ് ഈ വസ്തു ഖരരൂപത്തിലെത്തുന്നത്. സ്പേം തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്.

തിമിംഗലങ്ങള്‍ ഇടയ്‌ക്ക് ഛര്‍ദ്ദിച്ചു കളയുന്ന ഈ വസ്തു, ജലനിരപ്പിലൂടെ ഒഴുകി നടക്കും. ഒമാന്‍ തീരം, ആമ്ബര്‍ഗ്രിസ് സാന്നിധ്യത്തിന് പേരുകേട്ടതാണ്. വിപണിയില്‍ സ്വര്‍ണത്തോളം വിലമതിക്കുന്ന വസ്തുവാണിത്.

Top