നോട്ട് നിരോധനം; ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേ മുന്നേറുമ്പോള്‍ പകുതിയിലധികം പേരും മോദിക്കെതിരെ; ബിജെപിക്കാര്‍ കൂട്ടത്തോടെ വോട്ട് ചെയ്തിട്ടും രക്ഷയില്ല
ന്യൂഡല്‍ഹി: നോട്ട് നിരോധനത്തില്‍ മോദിക്കനുകൂലമാണ് ജനങ്ങളെന്ന് ബിജെപി യുടെ അവകാശവാദം പൊളിയുന്നു. പ്രധാനമന്ത്രി നടത്തിയ ഓണ്‍ലൈന്‍ സര്‍വ്വേയില്‍ ഭൂരഭാഗം പേരും പിന്തുണച്ചു എന്നായിരുന്നു മോദി ഭക്തരുടെ അവകാശവാദം. എന്നാല്‍ ഇതേ അഭിപ്രായത്തില്‍ ടൈംസ് ഓഫ് ഇന്ത്യ നടത്തുന്ന സര്‍വ്വയില്‍ മോദിക്കെതിരായാണ് ജനങ്ങള്‍ വോട്ടു രേഖപ്പെടുത്തുന്നതെന്നാണ് കൗതുകകരം.
നോട്ട് നിരോധനം ശരിയായ തീരുമാനമായിരുന്നില്ലെന്നാണ് നിലവില്‍ ഭൂരിപക്ഷം പേരും അഭിപ്രായപ്പെടുന്നത്. അതേ സമയം 26 ശതമാനം പേര്‍ മോദിയുടെ തീരുമാനം മികച്ചതാണെന്ന നിലയിലാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. അമ്പത്തി ആറ് ശതമാനം പേരാണ് ടൈംസ് ഓഫ് ഇന്ത്യയുടെ സര്‍വ്വേയില്‍ മേദിയുടെ തിരുമാനത്തിനെതിരെ വോട്ട് രേഖപ്പെടുത്തിയിരിക്കുന്നത്.
അതായത് നോട്ട് നിരോധനം ജനങ്ങള്‍ സ്വീകരിച്ചിട്ടില്ലെന്നാണ് ഈ സര്‍വ്വേ ഇതുവരെ സൂചിപ്പിക്കുന്നത്. ബിജെപി വ്യാപകമായ ക്യംപയിനിലൂടെ മോദിക്കനുകൂലമായിവോട്ട് ചെയിപ്പിക്കുന്നുണ്ടെങ്കിലും ഇതുവര മുന്നേറാന്‍ കഴിഞ്ഞിട്ടില്ല. നേരത്തെ മോദി നടത്തിയ സര്‍വ്വേ തങ്ങള്‍ക്കനുകൂലമായി ട്രെന്‍ഡ് ഉണ്ടാക്കാന്‍ വ്യാജമായി ഉണ്ടാക്കിയതാണെന്നാണ് ആരോപണമുയര്‍ന്നിരുന്നു.