ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 2014 ജൂലായ് മുതല്‍മുന്‍കാല പ്രാബല്യത്തോടെയാണ് പദ്ധതി നടപ്പാക്കിയത്. സ്വയം വിരമിക്കുന്നവരെയും പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ പെന്‍ഷന്‍ പരിഷ്‌കരണം നടത്തും. പദ്ധതിക്കുവേണ്ടി 8,000 മുതല്‍ 10,000 കോടി രൂപവരെ സര്‍ക്കാരിനു പ്രതിവര്‍ഷം ചെലവഴിക്കേണ്ടിവരുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 70 വയസിനുമേല്‍ പ്രായമുള്ള വിമുക്ത ഭടന്മാര്‍ക്കും വിധവകള്‍ക്കും കുടിശിക ആദ്യം ലഭിക്കും. യുദ്ധത്തില്‍ മരിച്ചവരുടെ ഭാര്യമാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ലഭിക്കും. ഏറ്റവും കുറഞ്ഞ പ്രതിമാസ പെന്‍ഷനില്‍ 3,500 – 4,500 രൂപാ വരെ വര്‍ധനവ് ലഭിക്കും. കുടിശിക നാലുതവണകളായി നല്‍കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. ഏറ്റവും താഴ്ന്ന റാങ്കിലുള്ള സൈനികര്‍, വിധവമാര്‍, അംഗപരിമിതര്‍ എന്നിവര്‍ക്കായിരിക്കും പദ്ധതി വഴി ഏറ്റവുമധികം ഗുണം ലഭിക്കുക. മോദിയുടെ തിരഞ്ഞെടുപ്പ് പ്രചരണത്തിലെ പ്രമുഖ വാഗ്ദാനമായിരുന്നു ഒരു റാങ്ക് ഒരു പെന്‍ഷന്‍ പദ്ധതി. 30 ലക്ഷത്തോളം വിമുക്ത ഭടന്മാര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കുമെന്നാണ് കരുതുന്നത്. വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ എന്താണെന്നറിയാമോ ?
ഒരേ റാങ്കില്‍ നിന്ന് വിരമിച്ച എല്ലാ സൈനികര്‍ക്കും അവരുടെ ജോലിയുടെ കാലയളവ് പരിഗണിക്കാതെ, ഒരേ പെന്‍ഷന് അര്‍ഹതയുണ്ടെന്ന പദ്ധതിയാണ് വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍. ഇതുപ്രകാരം ഒരു നിശ്ചിത റാങ്കില്‍നിന്ന് ഒരു സൈനികന്‍ ഇപ്പോള്‍ വിരമിക്കുകയാണെങ്കില്‍ അദ്ദേഹത്തിന് ലഭിക്കുന്ന പെന്‍ഷന്‍ തന്നെ അതേ റാങ്കും സര്‍വീസ് കാലയളവുമുള്ള എല്ലാ സൈനികര്‍ക്കും ലഭ്യമാകും.
2014 ജൂലൈ 1 മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാണ് പുതുക്കിയ പദ്ധതി നടപ്പിലാക്കുന്നത്. 2013ലെ വേതനം അനുസരിച്ചായിരിക്കും പുതുക്കിയ പെന്‍ഷന്‍ കണക്കാക്കുക. പുതുതായി പ്രഖ്യാപിക്കപ്പെട്ട പെന്‍ഷന്‍ പുതുക്കിനിശ്ചയിക്കാനുള്ള കാലയളവ് അഞ്ചുവര്‍ഷമായാണ് ഇന്നത്തെ പ്രഖ്യാപനത്തില്‍ നിജപ്പെടുത്തിയിരിക്കുന്നത്. പദ്ധതി നടപ്പിലാവുകയാണെങ്കില്‍ ഒരു വര്‍ഷത്തേക്ക് കുടിശ്ശിക ഇനത്തില്‍തന്നെ ഏകദേശം 8,000 കോടി മുതല്‍ 10,000 കോടി രൂപ സര്‍ക്കാരിന് അധിക ബാധ്യത വരുമെന്നാണ് കണക്കുകൂട്ടിയിരിക്കുന്നത്.
കുടിശ്ശിക നാലുതവണകളായി വിതരണം ചെയ്യുമെന്നാണ് ഇന്ന് പ്രഖ്യാപിക്കപ്പെട്ടത്. 70 വയസ്സിനുമേല്‍ പ്രായമുള്ളവര്‍ക്കും യുദ്ധത്തില്‍ മരിച്ച വിമുക്തഭടന്മാരുടെ ഭാര്യമാര്‍ക്കും പദ്ധതിയുടെ ആനുകൂല്യം ആദ്യം ലഭ്യമാക്കും. വിമുക്തഭടന്മാരുടെ പ്രതിമാസ പെന്‍ഷനില്‍ ഏറ്റവും ചുരുങ്ങിയത് 3,500 രൂപ മുതല്‍ വര്‍ധനവ് വരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഏറ്റവും താഴ്ന്ന റാങ്കില്‍നിന്നും വിരമിക്കേണ്ടിവന്ന സൈനികര്‍ക്കും വിധവമാര്‍ക്കും അംഗപരിമിതര്‍ക്കും പദ്ധതി ഏറ്റവുമധികം ഗുണം ചെയ്യപ്പെടുമെന്നാണ് പ്രതീക്ഷ.
സേനയില്‍നിന്ന് സ്വയം വിരമിച്ചവര്‍ പദ്ധതിയുടെ ആനുകൂല്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടില്ലെന്നാണ് ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ടിരിക്കുന്നത്. ആകെ 24 ലക്ഷം വിമുക്തഭടന്മാരും 6 ലക്ഷം വിധവകളുമാണ് പെന്‍ഷന്‍ പുതുക്കി നിശ്ചയിക്കുന്നതിലൂടെ കൂടുതല്‍ ആനുകൂല്യങ്ങളുടെ പരിധിയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.
അതേസമയം പദ്ധതി നടപ്പിലാക്കാനുള്ള തീരുമാനം അംഗീകരിക്കുന്നുവെന്നും എന്നാല്‍ സര്‍ക്കാരിന്‍റെ വ്യവസ്ഥകള്‍ അംഗീകരിക്കുന്നില്ലെന്നും സമരം തുടരുമെന്നും വിമുക്തഭടന്‍മാര്‍ അറിയിച്ചു. തങ്ങളുടെ ആവശ്യങ്ങളില്‍ ഒന്ന് മാത്രമാണ് സര്‍ക്കാര്‍ അംഗീകരിച്ചിട്ടുള്ളതെന്നും ആറെണ്ണം നിരാകരിക്കപ്പെടുകയാണ് ഉണ്ടായതെന്നുംവിമുക്ത ഭടന്‍മാര്‍ ചൂണ്ടിക്കാട്ടി.
40 വര്‍ഷമായി മുടങ്ങിക്കിടക്കുന്ന പദ്ധതിക്കാണ് ഇതോടെ അംഗീകാരമായത്. സൈനികരുടെ സേവനങ്ങള്‍ വിലമതിക്കാനാവാത്തതെന്നും മനോഹര്‍ പരീഖര്‍..പെന്‍ഷന്‍ പുനഃക്രമീകരണം അഞ്ചുവര്‍ഷം കൂടുമ്പോള്‍ നടക്കും. സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുക വഴി 8000- 10000 കോടിയുടെ അധിക ബാധ്യതയാകും പ്രതിവര്‍ഷം സര്‍ക്കാരിനുണ്ടാകുക.
പെന്‍ഷന്‍ പരിഷ്കരണത്തിനുള്ള ഏകാംഗകമ്മീഷനെ അംഗീകരിക്കില്ല, അഞ്ചുവര്‍ഷം കൂടുമ്പോള്‍ പെന്‍ഷന്‍ പുനഃക്രമീകരണം എന്നതും അംഗീകരിക്കാനാവില്ല, സ്വയംവിരമിച്ച സൈനികര്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിക്കില്ല എന്നത് സര്‍ക്കാര്‍ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ടെന്നും വിമുക്തഭടന്മാര്‍ പറയുന്നു.