സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനം: രേഖകൾ പുറത്തുവിടുന്നു

കൊൽക്കത്ത: നേതാജി സുഭാഷ്‌ ചന്ദ്രബോസിന്റെ തിരോധാനവുമായി ബന്ധപ്പെട്ട രേഖകൾ പുറത്തുവിടാൻ പശ്ചിമബംഗാൾ സർക്കാർ തയ്യാറെടുക്കുന്നു. തിരോധാനവുമായി ബന്ധപ്പെട്ട്‌ 64 രേഖകൾ പരസ്യപ്പെടുത്തുമെന്ന്‌ മുഖ്യമന്ത്രി മമതാ ബാനർജി പറഞ്ഞു. രഹസ്യ രേഖകൾ ലഭ്യമാക്കണമെന്ന്‌ നേതാജിയുടെ കുടുംബാംഗങ്ങൾ ആവശ്യപ്പെട്ട സന്ദർഭത്തിലാണ്‌ മമതയുടെ തീരുമാനം.
പൊലീസ്‌ വിവര ശേഖരത്തിൽ സൂക്ഷിച്ചിരിക്കുന്ന രേഖകളാണ്‌ പുറത്തു വിടുന്നത്‌. നേതാജിയുമായി ബന്ധപ്പെട്ട ഫയലുകൾ പുറത്തു വിടേണ്ടെന്ന കേന്ദ്ര സർക്കാരുകളുടെ നിലപാടിന്‌ വിരുദ്ധമാണ്‌ മമതയുടെ തീരുമാനം. രേഖകൾ പുറത്തു വിടുന്നത്‌ വിദേശ രാജ്യങ്ങളുമായുള്ള ബന്ധങ്ങളെ ബാധിക്കുമെന്ന നിലപാടാണ്‌ മോഡി സർക്കാറിനുള്ളത്‌.

Top