സ​ത്യ​ത്തി​നു​വേ​ണ്ടി​യാ​ണ് കോ​ണ്‍​ഗ്ര​സ് പോ​രാ​ടു​ന്നത് വലിയ പ്രസംഗങ്ങള്‍ നടത്തുന്ന മോദി സത്യം മാത്രം പറയുന്നില്ലെന്ന് രാഹുല്‍ ഗാന്ധി; മോദി സര്‍ക്കാരിന് കീഴില്‍ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് സോണിയ

ന്യൂഡല്‍ഹി: നരേന്ദ്ര മോദി വലിയ പ്രസംഗങ്ങള്‍ നടത്തുന്നുണ്ട്. പക്ഷെ പ്രധാനമന്ത്രി സത്യം മാത്രം പറയില്ലെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പറഞ്ഞു.അധികാരത്തിനുവേണ്ടിയല്ല, സത്യത്തിനുവേണ്ടിയാണ് കോണ്‍ഗ്രസ് പോരാടുന്നതെന്നും രാഹുൽ ഗാന്ധി. ആസാമിലും പഞ്ചാബിലും നിരവധി കോണ്‍ഗ്രസ് പ്രവർത്തകരാണ് രാജ്യത്തിനുവേണ്ടി ജീവൻ നൽകിയതെന്നും അദ്ദേഹം പറഞ്ഞു. ഡല്‍ഹിയിലെ രാംലീല മൈതാനിയില്‍ നടക്കുന്ന ജന്‍ ആക്രോശ് റാലിയെ അഭിസംബോധ ചെയ്ത് സംസാരിക്കുകയാണ് രാഹുല്‍.

സത്യത്തിനു വേണ്ടിയാണ് കോണ്‍ഗ്രസ് പ്രവർത്തകർ ജീവൻ നൽകിയത്. ഇത് 2019ലെ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും 2019-ൽ കോണ്‍ഗ്രസ് അധികാരത്തിൽ വരുമെന്നും ജൻ ആക്രോശ് റാലിയെ അഭിസംബോധന ചെയ്യവേ രാഹുൽ പറഞ്ഞു.രാജ്യത്തിന്‍റെ ഏകീകരണത്തിനും ന്യൂനപക്ഷത്തിന്‍റെ സംരക്ഷണത്തിനുവേണ്ടിയുമാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. ബിജെപി അധികാരത്തിൽ എത്തിയശേഷം ന്യൂനപക്ഷങ്ങളുടെ സംരക്ഷണത്തിന് യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം പറഞ്ഞു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഡോക് ലായിൽ ചൈന ഹെലിപാഡ് നിർമിക്കുന്നു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി യാതൊരു അജണ്ടയും ഇല്ലാതെ ചൈനയുമായി ചർച്ച നടത്തുന്നുവെന്നും രാഹുൽ കുറ്റപ്പെടുത്തി. ബിജെപിയും ആർഎസ്എസും രാജ്യത്ത് വർഗീയവിദ്വേഷം വളർത്താനാണ് ശ്രമിക്കുന്നത്. എന്നാൽ ഈ രാജ്യം സമാധാനത്തിന്‍റെയും സ്നേഹത്തിന്‍റെയും സ്ഥലമാണെന്നും അദ്ദേഹം പറഞ്ഞു.കഠുവ, ഉന്നാവോ മാനഭംഗകേസുകളിലും മോദി സർക്കാരിനെ രാഹുൽ രൂക്ഷമായി വിമർശിച്ചു. കർഷകർക്കും മോദി സർക്കാർ യാതൊന്നും ചെയ്യുന്നില്ലെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി.

മോദി സര്‍ക്കാരിന് കീഴില്‍ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളും അതൃപ്തരാണെന്ന് കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയ ഗാന്ധി പറഞ്ഞു. ഇന്ത്യയിലെ സ്ത്രീകള്‍ സുരക്ഷിതരല്ല. മോദി സര്‍ക്കാര്‍ സമ്പദ് വ്യവസ്ഥ തകര്‍ത്തു. അധികാരം ഉപയോഗിച്ച് ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലപ്പെടുത്തുകയാണ്. എല്ലാ ശക്തിയും ഉപയോഗിച്ച് മോദിക്കെതിരെയും അദ്ദേഹത്തിന്റെ പാര്‍ട്ടി നയത്തിനെതിരെയും പോരാടും. മോദിയെ എതിര്‍ക്കുന്ന ശബ്ദങ്ങളെ ഇല്ലാതാക്കുന്നു,പ്രസ്ഥാനങ്ങളെ അടിച്ചമര്‍ത്തുന്നു, വോട്ടിനായി സമൂഹത്തെ വിഭജിക്കുന്നുവെന്നും സോണിയ ആരോപിച്ചു.ഇന്ത്യന്‍ ഭരണഘടന ഭീഷണിയിലാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പറഞ്ഞു.

Top