വാട്ട്‌സ്ആപ്പില്‍ ജിയോ ഡിടിഎച്ചിന്റെ പേരില്‍ വരുന്ന മെസേജുകളെ സൂക്ഷിക്കുക; അല്ലെങ്കില്‍ പണി ഫോണിന് കിട്ടും

സോഷ്യല്‍മീഡിയയില്‍ ഹാക്കര്‍മാര്‍ എല്ലാ അടവും പയറ്റികഴിഞ്ഞു. ഇനി സ്പാമുകള്‍ക്ക് നേരെയാണ് അടുത്ത അങ്കം. വിവിധ താല്‍പര്യങ്ങളില്‍ പലതരം ഓഫറുകളുമൊക്കെയായി ഹാക്കര്‍മാര്‍ സ്പാമുകള്‍ അയച്ചുകൊണ്ടിരിക്കും. നമ്മള്‍ ഒന്നും നോക്കാതെ സ്പാമില്‍ ക്ലിക്ക് ചെയ്യുകയും ചെയ്യും.

റിലയന്‍സ് ജിയോ ഡിടിഎച്ച് കണക്ഷനും ബ്രോഡ്ബാന്‍ഡും ആറു മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യുക എന്ന തരത്തിലുള്ള മെസേജുകള്‍ വന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കുക. ഇതിനോടകം ലക്ഷക്കണക്കിനു പേര്‍ക്ക് ജിയോ ഡിടിഎച്ച് ആറു മാസത്തേക്ക് സൗജന്യമായി ലഭിക്കാന്‍ രജിസ്റ്റര്‍ ചെയ്യാനുള്ള ഒരു ലിങ്ക് അടക്കമുള്ള മെസേജ് വാട്‌സ്ആപില്‍ കിട്ടിയിട്ടുണ്ടാകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഒറ്റനോട്ടത്തില്‍ വിശ്വസനീയമായ രീതിയിലാണ് മെസേജ്. www.myjiodth.com എന്ന വെബ്‌സൈറ്റിലേക്കുള്ള ലിങ്കാണ് മെസേജിനൊപ്പമുള്ളത്. ലിങ്കില്‍ ക്ലിക്ക് ചെയ്തു കഴിഞ്ഞാല്‍ ഈ വെബ്‌സൈറ്റിലേക്ക് എത്തും. ക്ലിക്ക് ചെയ്യുന്ന ദിവസമായിരിക്കും ഈ വെബ്‌സൈറ്റില്‍ ബുക്ക് ചെയ്യാനുള്ള അവസാന തിയതിയായി ഓരോരുത്തര്‍ക്കും കാണാന്‍ കഴിയുക.

ഇതോടെ ഉടന്‍ തന്നെ ഓഫര്‍ നഷ്ടപ്പെടാതിരിക്കാന്‍ രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കാനുള്ള ധൃതിയിലായിരിക്കും ചിലര്‍. രജിസ്ട്രര്‍ ചെയ്താല്‍ ഈ പേജിന്റെ ലിങ്ക് എട്ട് വാട്‌സ്ആപ് ഗ്രൂപ്പുകളിലേക്ക് ഷെയര്‍ ചെയ്യാന്‍ ആവശ്യപ്പെടും. പക്ഷേ ഇത്തരത്തിലുള്ള സ്പാമുകള്‍ നിങ്ങളുടെ ഫോണിനും പണി തരുമെന്ന് സാങ്കേതിക വിദഗ്ധര്‍ പറയുന്നു.

Top