ലാഭമുണ്ടാക്കാനുള്ള പദ്ധതികളുമായി വാട്‌സാപ്പ്; ഇനി കമ്മന്റുകള്‍ രേഖപ്പെടുത്താനും വാട്‌സാപ്പ് ഐഡി ഉപയോഗിക്കാം

ഇനി വാട്‌സാപ്പില്‍ പരസ്യങ്ങളും പരസ്യം എങ്ങിനെയാണ് എവിടെയാണ് എന്നൊന്നും ഇതുവരെ വെളിപ്പെടുത്തിയട്ടില്ലെങ്കിലും വാട്‌സാപ്പിനെ വരുമാന മാര്‍ഗത്തിലേയ്ക്ക് മാറ്റാനാണ് പുതിയ നീക്ക.

ഇന്‍സ്റ്റഗ്രാമിലേയും ഫെയ്സ്ബുക്കിലേയും പോലുള്ള പരസ്യങ്ങള്‍ വാട്സാപ്പ് ഉപഭോക്താക്കള്‍ കണ്ടിട്ടില്ല. പരസ്യങ്ങളിലൂടെയല്ലെങ്കിലും വരുമാനം ഉറപ്പുവരുത്തുക എന്നതാണ് പുതിയ സിഒഒയുടെ ജോലി. ഫെയ്സ്ബുക്കിലെ പ്രൊഡക്ട് മാര്‍ക്കറ്റിംങ് വിഭാഗം വൈസ് പ്രസിഡന്റായിരുന്ന മാറ്റ് ഇഡെമ ചൊവ്വാഴ്ച്ചയാണ് വാട്സാപ്പില്‍ എത്തിയത്. എന്നാല്‍ അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക്, ലിങ്ക്ഡ് ഇന്‍ അക്കൗണ്ടുകളില്‍ ഈ മാറ്റം വന്നിട്ടില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കഴിഞ്ഞ ജനുവരിയില്‍ പേരിന് മാത്രമുള്ള വരിസംഖ്യയും വാട്സാപ്പ് എടുത്തുകളഞ്ഞിരുന്നു. ഇത് വിശദീകരിച്ചുകൊണ്ട് വാട്സാപ്പിന്റെ ഔദ്യോഗിക ബ്ലോഗില്‍ കുറിപ്പും ഇട്ടിരുന്നു. വ്യക്തിപരമായ അക്കൗണ്ടുകള്‍ക്ക് പുറമേ വ്യവസായ കച്ചവട സ്ഥാപനങ്ങളുടേയും കമ്പനികളുടേയും ഇടയിലേക്ക് ഇറങ്ങിച്ചെല്ലാനുള്ള വാട്സാപ്പിന്റെ പദ്ധതി അപ്പോഴാണ് വിശദമാക്കിയത്. ഇതുവഴി വ്യക്തികളില്‍ നിന്ന് പണം ഈടാക്കിയില്ലെങ്കിലും കമ്പനികള്‍ വഴി വരുമാനം കണ്ടെത്താനുള്ള സാധ്യതയും വാട്സാപ്പ് മുന്നില്‍ കാണുന്നു.

ബാങ്ക് അക്കൗണ്ട് വഴിയുള്ള ട്രാന്‍സാക്ഷനുകളില്‍ എന്തെങ്കിലും പിഴവ് ശ്രദ്ധയില്‍ പെട്ടാല്‍ ബാങ്കിനെ അറിയിക്കാനും വിമാനം വൈകിയതിലുള്ള പ്രതിഷേധം വിമാന കമ്പനി അധികൃതരെ അറിയിക്കാനും വാര്‍ത്തകള്‍ക്കുള്ള പ്രതികരണങ്ങള്‍ സ്ഥാപനങ്ങളെ അറിയിക്കാനുമൊക്കെ ഇനി വാട്സാപ്പ് ഉപയോഗിക്കാം. അപ്പോഴും പരസ്യങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുന്ന രീതി തുടരുമെന്നും വാട്സാപ്പ്.

വാട്സാപ്പില്‍ ഇരുന്നൂറോളം ജീവനക്കാരുണ്ട്. ലോകത്ത് നൂറ് കോടി ഉപഭോക്താക്കള്‍ വാട്സാപ്പിനുണ്ട്. വാട്സാപ്പിന്റെ ജനപ്രീതിക്ക് പിന്നില്‍ പരസ്യമില്ലാത്തതും വൈറസ് ഭീഷണികളില്ലാത്തതും സ്വകാര്യതയ്ക്ക് നല്‍കുന്ന പ്രാധാന്യവുമൊക്കെയാണ്. ഇക്കാര്യം നന്നായറിയാവുന്ന വാട്സാപ്പിന്റെ തലപ്പത്തിരിക്കുന്നവര്‍ തങ്ങളുടെ ശക്തിമേഖലകളെ തൊടാതെ വരുമാനമുണ്ടാക്കാനാണ് ശ്രമിക്കുന്നത്.

Top