ബെംഗളൂരു: കര്‍ണാടകയില്‍ പലസ്തീനെ പിന്തുണച്ചുകൊണ്ട് വാട്ട്‌സാപ്പ് സ്റ്റാറ്റസ് ഇട്ടതിന് യുവാവിനെ കസ്റ്റഡിയിലെടുത്തു. ഹോസ്‌പേട്ട് ജില്ലയില്‍ നിന്നുള്ള ആലം പാഷ(20) എന്നയാളെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്.
ഇസ്രായേല്‍-ഹമാസ് സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ഹൊസ്പേട്ട്, വിജയ്നഗര്‍ എന്നിവിടങ്ങളില്‍ ചിലര്‍ പലസ്തീനിന് പിന്തുണ നല്‍കുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഇവര്‍ ദേശവിരുദ്ധ വീഡിയോകള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഹോസ്‌പേട്ടിലെ ക്രമസമാധാനം തകര്‍ക്കാന്‍ സാധ്യതയുണ്ടെന്നും ആരോപിച്ചാണ് മുന്‍കരുതല്‍ നടപടിയെന്ന നിലയില്‍ ആലം പാഷയെ പോലീസ് കസ്റ്റഡിയിലെടുത്തത്. രാജ്യദ്രോഹപരമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിന് പാഷയ്‌ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1
| Telegram Group | Google News
ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക