വാട്‌സാപ്പ് വീഡിയോകോളിങ് ഓട്ടോമാറ്റിക് അപ്‌ഡേഷനാകും; മെസേജിലെത്തുന്ന ലിങ്ക് ക്ലിക്ക് ചെയ്താല്‍ ഫോണ്‍ അടിച്ചുപോകും

വാട്‌സാപ്പ് വീഡിയോ കാളിന്റെ പേരില്‍ വാട്‌സാപ്പിലെത്തുന്ന മെസേജില്‍ ക്ലിക്ക് ചെയ്താല്‍ എട്ടിന്റെ പണികിട്ടും.

വീഡിയോ കാള്‍ ഫീച്ചര്‍ നവംബര്‍ 15ന് ലോഞ്ച് ചെയ്ത് അല്‍പം കഴിഞ്ഞപ്പോള്‍ വാട്‌സ്ആപ്പ് യൂസര്‍മാര്‍ക്ക് ഒരു ഇന്‍വിറ്റേഷന്‍ ലിങ്ക് ലഭിക്കാന്‍ തുടങ്ങിയിരുന്നു. വാട്‌സ്ആപ്പ് വീഡിയോ കാള്‍ ഓട്ടോമാറ്റിക്കായി അപ്‌ഗ്രേഡ് ആയിക്കൊള്ളും എന്നൊരു മെസേജായിരുന്നു അത്. ഈ ലിങ്ക് കൊടുവൈറസാണെന്നതാണ് സത്യം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇതിന് പിന്നില്‍ സ്പാമര്‍മാരായിരുന്നുവെന്ന് മിക്കവര്‍ക്കും അറിയുമായിരുന്നില്ല. ഈ മെസേജ് ഡൗണ്‍ലോഡ് ചെയ്ത നിരവധി പേരുടെ ഫോണ്‍ തന്നെ അടിച്ച് പോയതായി റിപ്പോര്‍ട്ടുണ്ട്. അതിനാല്‍ ഇത്തരം മെസേജുകള്‍ നിങ്ങളെ നേടിയെത്തിയാല്‍ അത് ഡൗണ്‍ലോഡ് ചെയ്യാന്‍ നില്‍ക്കാതെ ഉടന്‍ ഡിലീറ്റ് ചെയ്യേണ്ടതാണ്.
ഈ മെസേജിനൊപ്പമുള്ള ലിങ്കില്‍ യൂസര്‍ ഒരു വട്ടം ക്ലിക്ക് ചെയ്താല്‍ തുടര്‍ന്ന് യുസര്‍ ഒരു വെബ്‌പേജിലേക്കാണെത്തുന്നത്. പുതിയ ഫീച്ചര്‍ ഇതിലൂടെ ലഭിക്കുമെന്നായിരിക്കും വാഗ്ദാനം. നിങ്ങളെ വാട്‌സാപ്പ് വീഡിയോ കാളിങ് ഫീച്ചറിലേക്ക് ക്ഷണിച്ചിരിക്കുന്നുവെന്നും ഈ ഇന്‍വിറ്റേഷന്‍ ലഭിച്ചവര്‍ക്ക് മാത്രമേ വീഡിയോ കാളിങ് ഫീച്ചര്‍ ലഭ്യമാകൂ എന്നും ആ സ്പാം മെസേജില്‍ കാണാം.

ഒരിക്കല്‍ നിങ്ങള്‍ ഇതില്‍ ക്ലിക്ക് ചെയ്താല്‍ അത് നിങ്ങളെ മറ്റൊരു വെബ്‌സൈറ്റിലെത്തിക്കും. ഇത് കണ്ടാല്‍ സ്പാമാണെന്ന് തോന്നുകയേ ഇല്ല. അത് തീര്‍ത്തും വിശ്വസനീയമാണെന്നേ തോന്നുകയുള്ളൂ. തുടര്‍ന്ന് നിങ്ങള്‍ എനേബിള്‍ ടാബില്‍ ക്ലിക്ക് ചെയ്താല്‍ അത് പുതിയൊരു പേജിലേക്ക് നിങ്ങളെ നയിക്കുന്നതാണ്.

ഇവിടെ യൂസര്‍ വെരിഫിക്കേഷന്‍ ആവശ്യപ്പെടും. തുടര്‍ന്ന് ഈ ഫീച്ചറിലേക്ക് ഇതേ ലിങ്ക് മുഖാന്തിരം നിങ്ങളുടെ നാല് സുഹൃത്തുക്കളെ ഇന്‍വൈറ്റ് ചെയ്യാന്‍ ആവശ്യപ്പെടും. മൊത്തം പേജും ഇതുമായി ബന്ധപ്പെട്ട പ്രക്രിയകളും തീര്‍ത്തും വിശ്വസനീയമാണെന്ന് തോന്നുന്ന രീതിയിലാണ് സജ്ജമാക്കിയിരിക്കുന്നത്. എന്നാല്‍ ഇതില്‍ ക്ലിക്ക് ചെയ്യുന്നതോടെ നിങ്ങള്‍ ഹാക്കിംഗിന് വിധേയനാകുമെന്നത് ഏറെക്കുറെ ഉറപ്പാണ്. വാട്ട്‌സ്ആപ്പ് വീഡിയോ കാളിങ് ലഭ്യമാകാനുള്ള ശരിയായ വഴി ഇതല്ലെന്നറിയുക. അതിനായി നിങ്ങളുടെ വാട്‌സാപ്പിനെ ഗൂഗിള്‍ പ്ലേസ്റ്റോര്‍ അല്ലെങ്കില്‍ ആപ്പിള്‍ സ്റ്റോര്‍ എന്നിവയില്‍ പോയി അപ്‌ഡേറ്റ് ചെയ്യുകയാണ് വേണ്ടത്. ഇത് അപ്‌ഡേറ്റ് ചെയ്യപ്പെട്ടാല്‍ വീഡിയോ കാളിങ് ഫീച്ചര്‍ ഓട്ടോമാറ്റിക്കായി നിങ്ങള്‍ക്ക് ലഭിക്കുമെന്നുറിയുക.

Top