മുംബൈ: സിനിമയിലെ ഒര്‍ജിനാലിറ്റിയ്ക്കുവേണ്ടി നായിക നടിയെ ബലാത്സംഗം ചെയ്തുവെന്ന സംവിധായകന്റെ വെളിപ്പെടുത്തല്‍ കഴിഞ്ഞ ദിവസങ്ങളിലാണ് വന്‍ വിവാദമായത്.
1972 പുറത്തിറങ്ങിയ ബര്‍ണാഡോ ബെര്‍ട്ടൊലൂച്ചിയുടെ ‘ലാസ്റ്റ് ടാങ്കോ ഇന്‍ പാരീസ്’ എന്ന ചിത്രമാണ് പുതിയ വിവാദത്തിലായത്.
സമാനമായ അനുഭവം മുന്‍ ബോളിവുഡ് നടിരേഖയ്ക്കുമുണ്ടായിരുന്നു. പക്ഷേ സംഭവം പുറത്തറിഞ്ഞിട്ടും ബോളിവുഡ് താരങ്ങളുടെ ഭാഗത്തു നിന്ന് ഇതുവരെ യാതൊരും പ്രതികരണവുമുണ്ടായിട്ടില്ല. രേഖയെ കുറിച്ച് യാസര്‍ ഉസ്മാന്‍ എഴുതിയ പുസ്തകത്തിലെ വിവരങ്ങളാണ് മരിയയുടെ ദുരന്ത കഥയ്ക്കു പിന്നാലെ വെളിച്ചത്തായത്.
രേഖയുടെ ആദ്യ ബോളിവുഡ് ചിത്രമായ അഞ്ജന സഫര്‍ എന്ന ചിത്രത്തിലാണ് സമാന അനുഭവം നേരിടേണ്ടി വന്നത്. വെറു പതിനഞ്ചു വയസ്സുമാത്രമായിരുന്നു രേഖയുടെ പ്രായം. മരിയയേക്കാള്‍ ചെറുപ്പം. മരിയ ചിത്രത്തിനു സമാനമായി ഇവിടെയും സംവിധായകന്‍ രാജ നവാത്തെയും നടന്‍ ബിശ്വജീത്തും ചേര്‍ന്ന് മുന്‍കൂട്ടി പ്ലാന്‍ ചെയ്യാത്ത ഒരു രംഗം ചിത്രീകരിക്കുകയായിരുന്നു.
മരിയ സ്നീഡര്‍ ചിത്രത്തില്‍ നിന്നും വ്യത്യസ്തമായി ബലാത്സംഗരംഗത്തിനു പകരം ചുംബന രംഗമായിരുന്നു ചിത്രീകരിച്ചതെന്നു മാത്രം. സംവിധായകന്‍ ആക്ഷന്‍ പറഞ്ഞതും നടന്‍ ബിശ്വജിത്ത് നടിയെ കയറിപിടിച്ചു ചുംബിക്കാന്‍ തുടങ്ങി. ഈ രംഗത്തെ കുറിച്ച് ധാരണയില്ലാതിരുന്ന നടിയുടെ മനസ്സിനേറ്റ വന്‍ ആഘാതമായിരുന്നു അത്. അഞ്ച് മിനിറ്റു നീണ്ട ചുംബന രംഗങ്ങള്‍ ‘തന്മയത്വ’ത്തോടെ ക്യാമറ ഒപ്പിയെടുക്കുകയും ചെയ്തു.
ഈ രംഗങ്ങള്‍ ചിത്രീകരിക്കുമ്പോള്‍ രേഖ യഥാര്‍ത്ഥത്തില്‍ കണ്ണടച്ച് കരയുകയായിരുന്നെന്നാണ് പുസ്‌കതകത്തില്‍ യാസര്‍ പറയുന്നത്. ഈ രംഗം തീയറ്ററില്‍ കാണിക്കുമ്പോഴൊക്കെ ജനങ്ങള്‍ കൈയ്യടിക്കുകയും ബോള്‍ഡ് രംഗമെന്ന് വിശേഷിപ്പിക്കപ്പെടുകയും ചെയ്തു. മരിയ സ്നീഡറുടെ കാര്യത്തില്‍ സംഭവിച്ചതു തന്നെയാണ് രേഖയ്ക്കും സംഭവിച്ചത്.