സുന്ദരിയായ ആലിയഭട്ട് ചുംബിക്കാന്‍ ചെന്നിട്ടും മുഖം മാറ്റികളഞ്ഞ് ഫവാദ് ഖാന്‍

ചുംബന രംഗങ്ങളില്‍ അഭിനയിക്കാന്‍ ചില ബോളിവുഡ് താരങ്ങള്‍ക്ക് അത്യുത്സാഹമാണെങ്കില്‍ ചിലര്‍ക്ക് മടിയാണ്. ചില നടന്‍മാരും എത്ര സുന്ദരിമാര്‍ വന്നാലും ചുംബിക്കാന്‍ തയ്യാറാകില്ല. ആലിയ ഭട്ടിനെ പോലൊരു സുന്ദരി ചുംബിക്കാന്‍ ചെന്നിട്ടും കൂട്ടാക്കാത്ത നടന്റെ കഥയാണ് പറഞ്ഞു വരുന്നത്. ആലിയ തന്നെയാണ് ചുംബനം ഏറ്റുവാങ്ങാന്‍ കൂട്ടാക്കാത്ത സുന്ദരനെ കുറിച്ച് പറഞ്ഞത്. മറ്റാാരുമല്ല, പാക്കിസ്ഥാന്‍ നടന്‍ ഫവാദ് ഖാന്‍ ആണ് ആലിയയുടെ ചുംബനം നിഷ്‌കരുണം നിഷേധിച്ച ആ മിടുക്കന്‍. ചുംബനമെന്നല്ല ആലിയയുടെ മുഖം സ്വന്തം മുഖത്തേയ്ക്ക് അടുപ്പിക്കാന്‍ പോലും ഫവാദ് അനുവദിച്ചില്ല.

ഫവാദുമൊത്ത് അഭിനയിച്ച കപൂര്‍ ആന്‍ഡ് സണ്‍സ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളെക്കുറിച്ചൊരു ദേശിയ മാദ്ധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് ആലിയ ഇക്കാര്യം പറഞ്ഞത്. ചിത്രത്തിന്റെ സ്‌ക്രിപ്റ്റില്‍ ചുംബനരംഗം ഉണ്ടായിരുന്നു. എന്നാല്‍ ഫവാദിനു മടിയായിരുന്നതിനാല്‍ അദ്ദേഹത്തെ ആരും നിര്‍ബന്ധിച്ചില്ല.
യഥാര്‍ത്ഥ ചുംബനരംഗമല്ല ചിത്രത്തില്‍ ഉള്ളത്. ഓരോ തവണയും ഫവാദിന്റെ മുഖത്തിനടുത്തേയ്ക്കു മുഖം കൊണ്ടു പോകുമ്പോഴേ അദ്ദേഹം തലമാറ്റിക്കളയും. ഇതു കണ്ടു ഞാന്‍ നിങ്ങളുടെ ചാരിത്ര്യം കവരില്ലെന്നു പറഞ്ഞു കളിയാക്കുമായിരുന്നു. ഫവാദ് ആദ്യമായല്ല ചുംബനം നിക്ഷേധിച്ചത്. ഇതിനുമുമ്പ് 2014 ല്‍ സോനം കപൂറിനൊപ്പം അഭിനയിച്ച ചിത്രത്തിലും അദ്ദേഹം ചുംബിക്കാന്‍ തയാറായില്ല.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

തന്റെ വലിയൊരു വിഭാഗം ആരാധകരുടെ വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിക്കുന്നില്ലെന്നാണു ഫവാദ് അന്നു പറഞ്ഞത്. അത്തരം രംഗങ്ങളില്‍ അഭിനയിച്ചാല്‍ അവരില്‍ പലര്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ കഴിയില്ല എന്നും പാക്കിസ്ഥാന്‍ ആരാധകരെ ഉദ്ദേശിച്ച് ഫവാദ് അന്നു പറഞ്ഞിരുന്നു.

Top