ഫെബ്രുവരി 11 മുതല്‍ ഏഴ് ഘട്ടങ്ങളില്‍ യുപി; പഞ്ചാബിലും ഗോവയിലും ഒറ്റഘട്ടം; അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു; ഫലം മാര്‍ച്ച് 11ന്

ന്യൂഡല്‍ഹി: അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തിയ്യതികള്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ നസീം സെയ്ദി പ്രഖ്യാപിച്ചു. ഫെബ്രുവരി നാല് മുതല്‍ മാര്‍ച്ച് എട്ട് വരെയാണ് ഉത്തര്‍പ്രദേശ്, പഞ്ചാബ്, മണിപ്പൂര്‍, ഉത്തരാഖണ്ഡ്, ഗോവ എന്നീ അഞ്ച് സംസ്ഥാനങ്ങളിലേയും വോട്ടെടുപ്പ് നീളുക. മാര്‍ച്ച് 11ന് എല്ലാ സംസ്ഥാനങ്ങളിലേയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. രാജ്യത്തെ ഏറ്റവും അധികം നിയമസഭ മണ്ഡലങ്ങളുള്ള ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായും മണിപ്പൂരില്‍ രണ്ട് ഘട്ടമായും വോട്ടെടുപ്പ് നടക്കും. പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ എന്നീ മറ്റ് മൂന്ന് സംസ്ഥാനങ്ങളിലും ഒറ്റ ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക.

  • ഗോവയിലും പഞ്ചാബിലും നിയമസഭ തെരഞ്ഞെടുപ്പ് ഫെബ്രുവരി നാലിന്
  • ഉത്തരാഖണ്ഡില്‍ ഫെബ്രുവരി 15ന് വോട്ടെടുപ്പ് നടക്കും.
  • മണിപ്പൂരില്‍ വോട്ടെടുപ്പ് രണ്ട് ഘട്ടമായി; ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് നാലിന്, രണ്ടാം ഘട്ടം മാര്‍ച്ച് എട്ടിന്
  • ഉത്തര്‍പ്രദേശില്‍ ഏഴ് ഘട്ടമായി വോട്ടെടുപ്പ്, ആദ്യഘട്ടം ഫെബ്രുവരി പതിനൊന്നിന്. ഫെബ്രുവരി 15, ഫെബ്രുവരി 19, ഫെബ്രുവരി 23, ഫെബ്രുവരി 27, മാര്‍ച്ച് നാല്, മാര്‍ച്ച് എട്ട് എന്നീ തിയതികളിലാണ് മറ്റ് ആറ് ഘട്ട വോട്ടെടുപ്പുകള്‍.
  • എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍ മാര്‍ച്ച് പതിനൊന്നിന്‌
  • അഞ്ച് സംസ്ഥാനങ്ങളിലായി 690 നിയമസഭ മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ് നടക്കുക.
  • 16 കോടി വോട്ടര്‍മാര്‍ ഭാഗധേയം നിര്‍ണയിക്കും.
  • വോട്ടര്‍ പട്ടിക ജനുവരി 12ന് മുമ്പ് പുറത്തിറക്കും.
  • 1,85,000 പോളിംഗ് സ്‌റ്റേഷനുകള്‍.
  • സ്വകാര്യത ഉറപ്പാക്കാന്‍ വോട്ടിങ് കമ്പാര്‍ട്ട്‌മെന്റിന്റെ ഉയരം 30 ഇഞ്ചാക്കും.
  • ഗോവയിലും മണിപ്പൂരിലും സ്ഥാനാര്‍ത്ഥിക്ക് 20 ലക്ഷം രൂപ ചെലവഴിക്കാം.
  • ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളില്‍ സ്ഥാനാര്‍ത്ഥിക്ക് 28 ലക്ഷം രൂപ ചെലവഴിക്കാം.
  • കളിലുള്ള സംഭാവന ബാങ്ക് അക്കൗണ്ട് വഴി മാത്
  • 1.ഗോവ

    നിയമസഭ മണ്ഡലം-40

    Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

    വിജ്ഞാപനം- ജനുവരി 11

    നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി- ജനുവരി 18

    പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി-ജനുവരി 21

    വോട്ടെടുപ്പ്- ഫെബ്രുവരി 4

    2.ഉത്തരാഖണ്ഡ്

    നിയമസഭ മണ്ഡലം-70

    വിജ്ഞാപനം- ജനുവരി 20

    നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി- ജനുവരി 27

    പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി-ജനുവരി 30

    വോട്ടെടുപ്പ്- ഫെബ്രുവരി 15

    3.പഞ്ചാബ്

    നിയമസഭ മണ്ഡലം-117

    വിജ്ഞാപനം- ജനുവരി 11

    നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി- ജനുവരി 18

    പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി-ജനുവരി 21

    വോട്ടെടുപ്പ്- ഫെബ്രുവരി 4

  • 4.മണിപ്പൂര്‍

    നിയമസഭ മണ്ഡലം-60

    വിജ്ഞാപനം- ഫെബ്രുവരി 8(ആദ്യ ഘട്ടം), ഫെബ്രുവരി 11 (രണ്ടാം ഘട്ടം)

    നാമനിര്‍ദേശ പത്രിക സമര്‍പ്പണത്തിനുള്ള അവസാന തിയ്യതി- ഫെബ്രുവരി 15(ആദ്യ ഘട്ടം), ഫെബ്രുവരി 18 (രണ്ടാം ഘട്ടം)

    പത്രിക പിന്‍വലിക്കാനുള്ള അവസാന തിയ്യതി-ഫെബ്രുവരി 18(ആദ്യ ഘട്ടം), മാര്‍ച്ച് 2 (രണ്ടാം ഘട്ടം)

    വോട്ടെടുപ്പ്- ഫെബ്രുവരി 4 (ആദ്യ ഘട്ടം), മാര്‍ച്ച് 8 (രണ്ടാം ഘട്ടം)

    5.ഉത്തര്‍ പ്രദേശ്

    ഉത്തര്‍പ്രദേശില്‍ ഫെബ്രുവരി 11 മുതല്‍ മാര്‍ച്ച് എട്ട് വരെ ഏഴ് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ്. 403 നിയമസഭ മണ്ഡലങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.

    ആദ്യ ഘട്ടത്തില്‍ 73 മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് ഫെബ്രുവരി 11ന് നടക്കും.

    രണ്ടാം ഘട്ടം- 67 മണ്ഡലങ്ങള്‍, വോട്ടെടുപ്പ്-ഫെബ്രുവരി 15

    മൂന്നാം ഘട്ടം-69 മണ്ഡലങ്ങള്‍, ഫെബ്രുവരി 19

    നാലാം ഘട്ടം-53 മണ്ഡലങ്ങള്‍, ഫെബ്രുവരി 23

    അഞ്ചാം ഘട്ടം-52 മണ്ഡലങ്ങള്‍, ഫെബ്രുവരി 27

    ആറാം ഘട്ടം-49 മണ്ഡലങ്ങള്‍, മാര്‍ച്ച് 4

    ഏഴാം ഘട്ടം-40 മണ്ഡലങ്ങള്‍, മാര്‍ച്ച് 8

 

Top