2003-2007 കാലഘട്ടിത്തില്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ നരേന്ദ്രമോഡി രാജ്യത്തിനകത്തും പുറത്തും നടത്തിയ ചാര്‍ട്ടേര്‍ഡ് വിമാനയാത്രകള്‍ക്ക് ആരാണ് പൈസ നല്‍കിയതെന്ന് വ്യക്തമാക്കണമെന്ന് കോണ്‍ഗ്രസ്. മോഡിയുടെ യാത്രക്കായി ഗുജറാത്ത് സര്‍ക്കാരോ ബിജെപിയോ പണം ചിലവഴിച്ചിട്ടില്ലെന്നും കോണ്‍ഗ്രസ് നേതാവ് അര്ജുന് മോധ്വാദിയ പറഞ്ഞു. ഗുജറാത്തിലെ കോണ്‍ഗ്രസ് നേതാവായ അര്ജുന് മോധ്വാദിയ വിവരാവകാശ പ്രകാരം ലഭിച്ച റിപ്പോര്‍ട്ട് ഉയര്‍ത്തിയാണ് മോഡിക്കെതിരെ തെളിവുകള്‍ നിരത്തിയത്. ചാര്‍ട്ടേര്‍ഡ് വിമാനങ്ങളില്‍ മോഡി 100 തവണ പോയിട്ടുണ്ടെന്നും ഇതിനായി 16.56 കോടിരൂപ ചിലവായെന്നും വിവരാവകാശ രേഖ പറയുന്നുണ്ട്. 2007ജൂലൈയില്‍ സ്വിറ്റ്സലര്ലാന്റ്, 2007 ജൂണില്‍ ദക്ഷിണ കൊറിയ, 2007 ഏപ്രിലില്‍ ജപ്പാന്, 2006 നവംബറില്‍ ചൈന എന്നിവിടങ്ങളിലേക്ക് മോഡി നടത്തിയ യാത്രകള്‍ രാജ്യത്തെ പ്രമുഖ കുത്തക കമ്പനികള്ക്കൊപ്പമാണെന്നും മോധ്വാദിയ പറഞ്ഞു. നിയമപ്രകാരം ഭരണഘടനാ പദവികളില്‍ ഇരിക്കുന്നവര്‍ 500 രൂപയുടെ മുകളില്‍ ലഭിക്കുന്ന സമ്മാനങ്ങള്‍ വെളിപ്പെടുത്തണമെന്നാണ് നിര്‍ദേശം. യാത്രകള്‍ക്ക് സര്‍ക്കാര്‍ പണം നല്‍കിയില്ലെങ്കില്‍ ആര് നല്‍കിയെന്ന് മോഡി വെളിപ്പെടുത്തണമെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിങ്വി പറഞ്ഞു.