ഒരു കുറ്റവാളിയെ വധശിക്ഷയ്ക്ക് ജഡ്ജി വിധിയ്ക്കുമ്പോള്‍ വിധി എഴുതുന്ന പേന ജഡ്ജി ഒടിച്ചു കളയുക എന്നൊരു വ്യവസ്ഥ നമ്മുടെ ഇന്ത്യന്‍ കോടതികളിലെ ജഡ്ജിമാര്‍ നടപ്പാക്കാറുണ്ട്. അതിന് പിന്നിലെ കാരണമെന്തന്നറിയണ്ടേ? ഇതിനുള്ള കാരണങ്ങള്‍ പലതാണ്…
ഇതു ഒരു പ്രതീകാത്മകമായ പ്രവൃത്തിയാണ്. ഇത്തരമൊരു ശിക്ഷ ഇനിയാര്‍ക്കും നല്‍കാന്‍ ഇടവരാതിരിക്കട്ടെ എന്നാണ് ഇതിന്റെ മുഖ്യമായ സൂചന.വധശിക്ഷ എഴുതിയ പേന കറ പറ്റിയതാണ് എന്നാണു വിശ്വാസം. ഈ പേനയുടെ മുന കുത്തിയൊടിക്കുന്നതിലൂടെ ജഡ്ജി പേനയില്‍ നിന്നും ശിക്ഷയില്‍ നിന്നും മോക്ഷം പ്രാപിക്കുന്നു എന്ന് വിശ്വസിക്കുന്നു.
പേന കുത്തിയൊടിച്ചാല്‍ ഈ വിധിയില്‍ മറ്റാര്‍ക്കും ഒരു പുനര്‍നിര്‍ണ്ണയത്തിന് അവകാശമില്ല എന്നര്‍ത്ഥം. ജഡ്ജിക്കും തന്റെ തീരുമാനത്തില്‍ പുനര്‍വിചിന്തനത്തിന് അവകാശമില്ല.
ഇനിയൊരിക്കലും ഇത്തരത്തില്‍ ഒരു വിധി എഴുതാന്‍ ഈ പേന കാരണമാകാതിരിക്കട്ടെയെന്നുള്ള ചിന്തയും പേനയുടെ മുന കുത്തിയൊടിക്കുന്നതിനു പിന്നിലുണ്ട്.എത്ര ക്രൂരമായ കുറ്റം ചെയ്തയാളാണെങ്കിലും വധശിക്ഷ വിധിക്കുക എന്നത് സങ്കടകരമായ കാര്യമാണ്. പേനകുത്തി ഒടിക്കുന്നത് ഈ സങ്കടത്തിന്റെ സൂചനയായാണ്.