‘സ്ത്രീകള്‍ ഗ്ലാമറസ് വസ്ത്രങ്ങള്‍ ഒഴിവാക്കി, സംസ്‌കാരത്തിനനുസരിച്ചുള്ളവ മാത്രം ധരിക്കണം’ എന്ന് ഗവർണർ

തെലങ്കാന ഗവര്‍ണറും പുതുച്ചേരി ലഫ്. ഗവര്‍ണറുമായ തമിഴിസൈ സൗന്ദരരാജന്റെ പരാമര്‍ശത്തിനെതിരെ വ്യാപക വിമര്‍ശനം.

സ്ത്രീകള്‍ ഗ്ലാമറസ് വസ്ത്രങ്ങള്‍ ഒഴിവാക്കി, സംസ്‌കാരത്തിനനുസരിച്ചുള്ളവ മാത്രം ധരിക്കണമെന്ന പരാമര്‍ശമാണ് വിമര്‍ശനത്തിന് വഴിവച്ചത്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ആകര്‍ഷകമായ വസ്ത്രങ്ങള്‍ ധരിക്കുന്ന സ്ത്രീകള്‍ ചിലര്‍ക്ക് ബുദ്ധിമുട്ടായേക്കുമെന്നും മറ്റുള്ളവരുടെ ശ്രദ്ധ ആകര്‍ഷിക്കാനായി പ്രശ്‌നങ്ങള്‍ സൃഷ്ടിക്കരുതെന്നും ലോക വനിതാ ദിനത്തില്‍ നടന്ന സംവാദ പരിപാടിയില്‍ തമിഴിസൈ പറഞ്ഞിരുന്നു. ഇതിനെതിരെ സമൂഹമാധ്യമങ്ങളില്‍ അടക്കം വിമര്‍ശനം ഉയര്‍ന്നു. സ്ത്രീകളെ ശാക്തീകരിക്കേണ്ട ആള്‍തന്നെ കുറ്റക്കാരാക്കുന്ന രീതിയിലാണ് പ്രസംഗിച്ചതെന്നാണ് പ്രധാന വിമര്‍ശനം.

Top