കുവൈത്ത് സിറ്റി: എന്തായാലും ഇതൊരു ഒന്നൊന്നര ഉപദേശമായെങ്കിലും സോഷ്യല്‍മീഡിയയില്‍ ഇത് വൈറലായിരിക്കുകയാണ്. ഭര്‍ത്താവിന് അവിഹിത ബന്ധമുണ്ടെന്ന് കണ്ടെത്തിയാല്‍ എന്തുചെയ്യും? ഒരുപക്ഷേ ചിലര്‍ കുറേ കരയും. അതല്ലെങ്കില്‍ വഴക്കുണ്ടാക്കും. അടിയുണ്ടാക്കും. കൂടിവന്നാല്‍ ചിലപ്പോള്‍ വിവാഹമോചനവും നടന്നേക്കാം. എന്നാല്‍, ഇനി അതൊന്നും വേണ്ടെന്നാണ് കുവൈത്തിലെ ഒരു അഭിഭാഷക സ്ത്രീകള്‍ക്ക് ഉപദേശം നല്‍കിയത്. വിവാഹശേഷം ഭര്‍ത്താവ് മറ്റു സ്ത്രീകളെ തേടി പോയാല്‍ കരയാനോ അയാളെ കൊല്ലാനോ നില്‍ക്കേണ്ടെന്നാണ് അഭിഭാഷക പറയുന്നത്.
പിന്നെ എന്ത് ചെയ്യണമെന്നു ചോദിച്ചാല്‍അഭിഭാഷക നല്‍കിയ ഉപദേശം ഇങ്ങനെ. ഭര്‍ത്താവിന്റെ പണം കൈക്കലാക്കി വിദേശ രാജ്യങ്ങളിലേക്ക് പോകുക. കിട്ടാവുന്നതില്‍ ഏറ്റവും മികച്ച കോസ്‌മെറ്റിക് സര്‍ജറി ചെയ്ത് സുന്ദരിയായി തിരിച്ചെത്തുക.
അല്ലാതെ വേലിചാടുന്ന ഭര്‍ത്താവിനെ തല്ലിച്ചതച്ചിട്ട് എന്തുകാര്യം എന്നാണ് അഭിഭാഷക ഉപദേശിക്കുന്നത്. ഇനി ഭര്‍ത്താവിനെ കൊല്ലാമെന്നാണ് കരുതുന്നതെങ്കില്‍ വെറുതെ ജയിലില്‍ കിടന്ന് ജീവിതം തീര്‍ക്കേണ്ടി വരുമെന്നും ഓര്‍മപ്പെടുത്തിയാണ് അഭിഭാഷക ഉപദേശം അവസാനിപ്പിച്ചത്.
എന്തായാലും അഭിഭാഷകയുടെ ഉപദേശം സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ഒട്ടേറെ സ്ത്രീകള്‍ അഭിഭാഷകയ്ക്ക് പിന്തുണയുമായി എത്തിയപ്പോള്‍ പുരുഷന്‍മാര്‍ പക്ഷേ അവരെ പരിഹസിക്കുകയാണ് ചെയ്തത്.