ഭാര്യയ്ക്കു പ്രായം 25 വയസ് കൂടുതൽ: കഥകൾ തോൽക്കുന്ന കാൽപനികതയുമായി ഫ്രഞ്ച് പ്രസിഡന്റ്; ഫ്രാൻസിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റിന്റെ കഥകൾ ഇങ്ങനെ

സ്വന്തം ലേഖകൻ

മാഡ്രിഡ്: ഫ്രഞ്ച് പ്രസിഡന്റായി എൻമാർഷേ പാർട്ടി നേതാവ് ഇമ്മാനുവേൽ മക്രോൺ അധികാരം ഏറ്റെടുക്കുമ്പോൾ പ്രചരിക്കുന്ന കഥകൾ ഏറെയുണ്ട്. ലോകത്തെ ഞെട്ടിച്ച പ്രണയവും, വിവാഹവുമായിരുന്നു ഫ്രാൻസിന്റെ പ്രസിഡന്റായി വിജയിച്ച മക്രോണിന്റേത്. തന്നേക്കാൾ 25 വയസ് കൂടുതലുള്ള പഴയ നാടകപരിശീലകയായ ബിഷിത് തോനിയെ ആണ് മാക്രോൺ ജീവിത പങ്കാളിയാക്കിരിക്കുന്നത്.ഇവരുടെ സ്വാധീനവും പ്രകടനപത്രികയിൽ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഫ്രാൻസിന്റെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രസിഡന്റാണ് 39കാരനായ മാക്രോൺ.
നാടകകളരിയിൽ വച്ചു പരിചയപ്പെട്ട ബിഷിതും മക്രോണുമായി ആദ്യം സൗഹൃദമായിരുന്നു. പിന്നീട് ഇരുവരും തമ്മിൽ പ്രണയത്തിലാവുകയുംവിവാഹം കഴിക്കുകയുമായിരുന്നു. 2016 ഏപ്രിലിൽ മാക്രോൺ രൂപംകൊടുത്ത എൻമാർഷേ എന്ന പാർട്ടിക്ക് നിലവിൽ രണ്ട് ലക്ഷം അനുയായികളുണ്ട്. പ്രാദേശിക ഘടകങ്ങൾ ജനങ്ങളുമായി നേരിട്ട് സംവദിച്ച് നയം വ്യക്തമാക്കുന്ന രീതിയാണ് പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പാർട്ടി സ്വീകരിച്ചത്. ജൂണിൽ നടക്കുന്ന പാർലമെന്റ് തെരഞ്ഞെടുപ്പ് നിലവിൽ ഒരു എംപി പോലും ഇല്ലാത്ത എൻമാർഷേ പാർട്ടിക്ക് നിർണായകമാണ്.
ഒരു വർഷം മുമ്പ് രൂപീകരിച്ച പാർട്ടിയുമായി പ്രസിഡന്റ് തെരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ച് വിജയിച്ച് ചരിത്രം സൃഷ്ടിച്ചിരിക്കുയാണ് ഇമ്മാനുവൽ മാക്രോൺ. തീവ്രദേശീയതയും കടുത്ത കുടിയേറ്റവിരുദ്ധതയും മുഖമുദ്രയാക്കിയ മരീൻ ലീ പെനിനെയാണ് തെരഞ്ഞെടുപ്പിൽ തോൽപ്പിച്ചത് എന്നതും മാക്രോണിനെ വിജയത്തിന് തിളക്കം കൂട്ടുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പ്രസിഡന്റ് ഫ്രാങ്സ്വ ഓലൻഡിന്റെ സോഷ്യലിസ്റ്റ് പാർട്ടി വിട്ട് മാക്രോൺ 2016ൽ എൻമാർഷെ പാർട്ടി രൂപീകരിക്കുന്നു. നിലവിൽ, ലോകത്തിലെ അഞ്ചാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഫ്രാൻസിന്റെ പ്രസിഡന്റ്. ഇമ്മാനുവൽ മാക്രോൺ ഫ്രഞ്ച് പ്രസിഡന്റായ കഥയുടെ വൺലൈൻ ഇതാണ്. കഴിഞ്ഞ മാസം നടന്ന ഒന്നാം ഘട്ട തെരഞ്ഞെടുപ്പിൽ മരീൻ ലി പെന്നും മാക്രോണും തമ്മിലുള്ള വോട്ടിംഗ് ശതമാനത്തിലെ വ്യത്യാസം കേവലം 3 ശതമാനം മാത്രമായിരുന്നു.

തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ആദ്യഘട്ടത്തിൽ വളരെ പിന്നിലായിരുന്നു മാക്രോൺ. പക്ഷേ രണ്ടാം ഘട്ട വോട്ടെടുപ്പിൽ ലീ പെന്നിനെ ബഹുദൂരം പിന്നിലാക്കിയാണ് മാക്രോൺ ജയിച്ചത. മരീൻ ലീ പെന്നിൻ മുന്നോട്ടുവെച്ച
തീവ്രദേശീയതയും കടുത്ത അഭയാർഥി വിരുദ്ധതയും തള്ളിയാണ്, ലളിതമായ സംസാരരീതിയും ലിബറൽ ആശയങ്ങളുടെ വക്താവുമായ മാക്രോണിനെ ഫ്രഞ്ച് ജനത തെരഞ്ഞെടുത്തത്.

പ്രസിഡന്റിന്റെ നയങ്ങൾ പ്രാബല്യത്തിലാക്കാൻ പാർലമെന്റിന്റെ പിന്തുണ കൂടി മാക്രോണിന് അനിവാര്യമാണ്. പാർലമെന്റ് തെരഞ്ഞെടുപ്പിലും എൻ മാർഷേ മുൻതൂക്കം നേടുമെന്ന് തന്നെയാണ് എക്സിറ്റ് പോളുകൾ പ്രവചിക്കുന്നത്. ജനാധിപത്യമൂല്യങ്ങൾക്ക് വില കൽപിക്കുന്ന ഫ്രാൻസ് ജനതക്ക് അർഹിക്കുന്ന നേതാവിനെത്തന്നെ അവർ തെരഞ്ഞെടുത്തിരിക്കുന്നു എന്നാണ് മാക്രോണിന്റെ അത്ഭുതപ്പെടുത്തുന്ന വിജയം സൂചിപ്പിക്കുന്നത്.

Top