
ക്രൈം ഡെസ്‌ക്
ആലപ്പുഴ: പ്രവാസിയായ ഭർത്താവിന്റെ അവിഹിത ബന്ധത്തിൽ മനം നൊന്ത് ഓട്ടോ ഡ്രൈവറെ കാമുകനാക്കിയ വീട്ടമ്മയുടെ അശ്ലീല വീഡിയോ നാട്ടിൽ വൈറലായി. ദുബായിൽ മൈക്കാനിക്കൽ എൻജിനീയറായ ആലപ്പുഴ സ്വദേശിയായ പ്രവാസി മലയാളിയുടെ ഭാര്യയുടെ ചിത്രങ്ങളാണ് വൈറലായത്. ഭാര്യയുടെ വീഡിയോ കിട്ടിയതോടെ നാട്ടിലെത്തിയ ഭർത്താവിന്റെ മുന്നിലേയ്ക്കു ഭർത്താവും കാമുകിയും ഒത്തുള്ള ചിത്രങ്ങളിട്ടാണ് ഭാര്യ പ്രതികാരം തീർത്തത്.
പത്തു വർഷമായി ദുബായിൽ ജോലി ചെയ്യുന്ന ഭർത്താവ് ഇടയ്ക്കിടെ നാട്ടിലെത്തി പൂർവ കാമുകിയെ കാണുന്നുണ്ടെന്നു രണ്ടു കുട്ടികളുടെ മാതാവായ സ്ത്രീ അടുത്തിടെയാണ് അറിഞ്ഞത്. ഇതേ തുടർന്നു ഇവർ ഭർത്താവിന്റെ കാമുകിയെ കണ്ടെത്തി. തുടർന്നു ഭർത്താവുമായി ഇനി ഒരു ബന്ധവും ഉണ്ടാകരുതെന്നു ഇവരെ താക്കീത് ചെയ്യുകയും ചെയ്തു. എന്നാൽ, സോഷ്യൽ മീഡിയയിലൂടെ ഇരുവരും തമ്മിലുള്ള ബന്ധം വീണ്ടും തുടരുന്നത് വീട്ടമ്മ കണ്ടെത്തുകയായിരുന്നു.
ഇതേ തുടർന്നാണ് ഇവർ വീടിനു സമീപത്തെ സ്റ്റാൻഡിലെ ഓട്ടോ ഡ്രൈവറുമായി അടുപ്പത്തിലായത്. കുട്ടികളെ സ്‌കൂളിലേയ്ക്കു കൊണ്ടു പോകാൻ എത്തിയിരുന്ന ഓട്ടോ ഡ്രൈവർ എന്നാൽ, ഇതിനിടെ ഇവർ അറിയാതെ അശ്ലീല ദൃശ്യങ്ങൾ പകർത്തുകയായിരുന്നു. ഇത് വാട്‌സ് അപ്പിലൂടെ പ്രചരിച്ചതോടെ വീട്ടമ്മയുടെ ഭർത്താവ് വിദേശത്തു നിന്നു മടങ്ങിയെത്തി. ഇദ്ദേഹത്തിന്റെ മൊബൈലിലും ഭാര്യയുടെ അശ്ലീല ദൃശ്യങ്ങൾ ലഭിച്ചിരുന്നു. എന്നാൽ, ഭർത്താവും കാമുകിയും ഒത്തുള്ള സോഷ്യൽ മീഡിയ ചാറ്റ് വിശദാംശങ്ങളും, ചിത്രങ്ങളും നൽകിയാണ് ഭാര്യ ഭർത്താവിനെ സ്വീകരിച്ചത്. ഇതേ തുടർന്നു ഇരുവരും കുടുംബക്കോടതിയിൽ വിവാഹ മോചനത്തിനു കേസ് ഫയൽ ചെയ്തു.