സിനിമാ ഡെസ്‌ക്
കൊച്ചി: ഭർത്താവിന്റെ മുന്നിൽ വച്ച് ഞെട്ടിക്കുന്ന ആ ചോദ്യം ഏതൊരു ഭാര്യയെയും അമ്പരപ്പിലാക്കും. ഇത്തരം ഒരു സാഹചര്യത്തിലൂടെയാണ് സിനിമാ സീരിയൽ താരം ദേവി ചന്ദന കടന്നു പോയത്. സ്വന്തം ഭർത്താവിനു മുന്നിൽ വച്ച് കേട്ട ചോദ്യമാണ് ദേവി ചന്ദനയെ ഞെട്ടിച്ചത്. മികച്ച നർത്തകിയാണ് ദേവി ചന്ദന. ഒരു നർത്തകിയായിരുന്നിട്ടു കൂടി ശരീര ഭാരത്തിലോ ഭക്ഷണത്തിലേ തീരെ ശ്രദ്ധിക്കാറില്ലായിരുന്നു താരം. ദേവി വിവാഹം ചെയ്തിരിക്കുന്നത് ഗായകനായ കിഷോർ വർമയെയാണ്. കലാരംഗത്ത് സജീവമാണ് ഇരുവരും. തടി കുറയ്ക്കാനുള്ള തീരുമാനം എടുത്തതിന് പിന്നെ കാരണം ദേവി ഒരു ടെലിവിഷൻ ഷോയിലൂടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം.
പൊതുവെ തടി കൂടുമ്പോൾ നമ്മൾ ശ്രദ്ധിക്കില്ലല്ലോ…ഞാനും അങ്ങനെ ഒട്ടും ശ്രദ്ധ കൊടുത്തിരുന്നില്ല. നന്നായി വണ്ണം വച്ചല്ലോ എന്ന് ആളുകൾ പറയുമ്പോൾ, നിങ്ങൾക്കെന്താ എനിക്കും എന്റെ ഭർത്താവിനും കുഴപ്പമില്ലല്ലോ…നിങ്ങളല്ലല്ലോ അരി വാങ്ങിത്തരുന്നേ എന്നൊക്കെയുള്ള ചിന്തയായിരുന്നു എനിക്ക് .അങ്ങനെയാണ് താൻ തടിവച്ചതെന്ന് താരം പറയുന്നു
ഭക്ഷണം കഴിച്ച് തടി ഓവറായപ്പോൾ പലരും ഭർത്താവിനൊപ്പമുള്ള ചിത്രം കണ്ടാൽ സഹോദരനാണോ എന്ന് ചോദിച്ചു തുടങ്ങി. അന്നത് ഞാൻ കാര്യമാക്കിയില്ല
‘കിഷോർ അപ്പോഴും സിക്സ് പാക്ക് ഒക്കെയായി നിൽക്കുകയാണ്. പിന്നീട് ചില ഫങ്ഷനുകൾക്ക് പോകുമ്പോൾ ഞങ്ങളെ ഒരുമിച്ച് കണ്ടാൽ അനിയനാണോന്ന് ചിലർ ചോദിക്കും. അതും ഞാൻ സഹിച്ചു, എന്നാൽ പിന്നീട് ‘കൂടെ നിൽക്കുന്നതാരാ മകനാണോ’? എന്ന ചോദ്യം സഹിക്കാനായില്ല. അതോടെ തടി കുറയ്ക്കണമെന്ന് വാശിയായി. ഒന്നര വർഷം കൊണ്ട് ഞാൻ ഇരുപത് കിലോ ശരീരഭാരം കുറച്ചു. കൃത്യമായ വ്യായമവും ഡയറ്റിങും തന്നെയാണ് കാരണമെന്ന് താരം പറയുന്നു