കണ്ണൂര്‍ : ഭര്‍ത്താവിന്റെ അവിഹിത ബന്ധത്തില്‍ പ്രതികാരമായി ഭാര്യയുടെ ഒളിച്ചോട്ടം. ഭര്‍ത്താവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വീട്ടിലെ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി. കണ്ണൂര്‍ ഇരിട്ടിയിലാണ് സംഭവം. ഡോക്ടറായ ഭര്‍ത്താവിന് ക്ലിനിക്കിലെ നേഴ്‌സുമായുള്ള അവിഹിത ബന്ധമാണ് അദ്ദേഹത്തിന്റെ ഭാര്യയെ ഡ്രൈവര്‍ക്കൊപ്പം നാടുവിടാന്‍ പ്രേരിപ്പിച്ചത്.
ഭര്‍ത്താവിന്റെ അവിഹിത ബന്ധം തിരിച്ചറിഞ്ഞ ഭാര്യ വീട്ടില്‍ നിരന്തരം വഴക്കിടുക പതിവായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനോടുള്ള പ്രതികാരമെന്ന രീതിയില്‍ വീട്ടിലെ ഡ്രൈവറുമായി അടുപ്പം സ്ഥാപിച്ചു. ഇതിന് ശേഷം ഇവര്‍ നാടുവിടുകയായിരുന്നു. ഭര്‍ത്താവിന്റെ പരാതിയെ തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇരുവരും ഊട്ടിയിലാണെന്ന് തിരിച്ചറിയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. എന്നാല്‍, ‘ഭര്‍ത്താവിന് അവിഹിതം ആകാമെങ്കില്‍ തനിക്ക് എന്തുകൊണ്ട് ഇതായിക്കൂടാ’ എന്നാണ് യുവതിയുടെ നിലപാട്
അതേസമയം, ഭര്‍ത്താവിനെ താന്‍ ചതിച്ചിട്ടില്ലെന്നും അദ്ദേഹത്തോട് പകരംവീട്ടാന്‍ മാത്രമായിരുന്നു ഡ്രൈവര്‍ക്കൊപ്പമുള്ള ഒളിച്ചോട്ടമെന്നും യുവതിയും വ്യക്തമാക്കി.