ഭാര്യയെ നാലു വര്‍ഷത്തിനുള്ളില്‍ നിര്‍ബന്ധിച്ച് 2700 പേര്‍ക്ക് കാഴ്ചവച്ച ഭര്‍ത്താവ് അറസ്റ്റിലായി. ഭാര്യയെ ലൈംഗികവൃത്തിക്ക് ഉപയോഗിച്ച് മാസം 50000 രൂപയാണ് 46കാരനായ ഇയാള്‍ സമ്പാദിച്ചിരുന്നത്. ഫ്രാന്‍സ് തലസ്ഥാനമായ പാരിസില്‍ മോഹിലാണ് സംഭവം. നിയമപരമായ കാരണങ്ങളാല്‍ ഇയാളെക്കുറിച്ചുള്ള വ്യക്തിപരമായ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. ഇയാളുടെ സ്വന്തം വീട്ടില്‍ തന്നെ ആവശ്യക്കാരെ വരുത്തി ഭാര്യയെ വേശ്യാവൃത്തിക്ക് ഉപയോഗിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പത്തു വര്‍ഷം മുമ്പാണ് ഇരുവരും വിവാഹിതരായത്. വെബ്സൈറ്റുകളിലൂടെയും സമൂഹ മാധ്യമങ്ങളിലൂടെയുമായിരുന്നു ഇദ്ദേഹം ഇടപാടുകാരെ സംഘടിപ്പിച്ചിരുന്നത്. ഇടപാടുകാരെ വീടിനുള്ളില്‍ കയറ്റിവിട്ട ശേഷം ഇയാളും അഞ്ചുവയസുള്ള കുഞ്ഞും പുറത്ത് കാറില്‍ കാത്തുനില്‍ക്കുകയായിരുന്നു പതിവ്. ഭാര്യയെ മാനസികമായി പീഡിപ്പിച്ച് വേശ്യാവൃത്തിക്ക് നിര്‍ബന്ധിക്കുകയായിരുന്നെന്ന് പ്രോസിക്യൂട്ടര്‍ കോടതിയില്‍ വ്യക്തമാക്കി. ഇടപാടുകാര്‍ ഇവരോട് വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഫ്രാന്‍സില്‍ വേശ്യാവൃത്തി നിയമപരമാണ്. എന്നാല്‍ ശരീരവില്‍പനയ്ക്ക് നിര്‍ബന്ധിച്ച് ഇരയാക്കുന്നത് ക്രിമിനല്‍ കുറ്റമാണ്.