ഒളിച്ചോടിയ യുവതിയും തടയാന്‍ വന്ന ഭര്‍ത്താവും കൂട്ടത്തല്ലായി. തൃശ്ശൂര്‍ മാള പോലീസ് സ്‌റ്റേഷനിലാണ് നാടകീയ സംഭവം. ചെന്തുരുത്തി സ്വദേശിനിയായ യുവതി ഒന്നര വര്‍ഷത്തെ വിവാഹജീവിതത്തിനുശേഷം മറ്റൊരാളോടൊപ്പം ഒളിച്ചോടുകയായിരുന്നു.
ഇവര്‍ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ ശ്രമിച്ചതറിഞ്ഞ ഭര്‍ത്താവ് അവിടെ എത്തി ബഹളം ഉണ്ടാക്കുകയും ഇരുകൂട്ടരും മാള പോലീസ് സ്‌റ്റേഷനില്‍ എത്തുകയുമായിരുന്നു. വിവരമറിഞ്ഞ് യുവതിയുടെ ബന്ധുക്കളും എത്തിയതോടെ ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും വാക്കുതര്‍ക്കമായി. പിന്നീടത് കയ്യാങ്കളിയില്‍ എത്തി.
ഇരുകൂട്ടരുടെയും ബന്ധുക്കള്‍ പരസ്പരം തല്ലിയതോടെ പോലീസ് നന്നേ പണിപ്പെട്ടാണ് പ്രശ്‌നം പരിഹരിച്ചത്. പോലീസ് സ്‌റ്റേഷനില്‍ തല്ല് നടക്കുന്നതു കണ്ട് നിരവധി നാട്ടുകാര്‍ തടിച്ചുകൂടുകയും ചെയ്തു. കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിന് ഇരുകൂട്ടര്‍ക്കുമെതിരേ പോലീസ് കേസെടുത്ത് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ താത്പര്യപ്രകാരം കാമുകനോടൊപ്പം പോകാന്‍ കോടതി അനുവദിച്ചു